Breaking News

Trending right now:
Description
 
Sep 19, 2013

ബാംഗളൂരിലെ ടെക്കി വോട്ടുകളില്‍ കണ്ണുറപ്പിച്ച്‌ നിലേകാനി, ബിജെപിയുടെ ഞെഞ്ചിടിപ്പ്‌ കൂടുന്നു

image ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നന്ദന്‍ നിലേകാനിയുടെ രാഷ്ട്രീയത്തിലേയ്‌ക്കുള്ള ചുവടുവയ്‌പ്‌ സത്യത്തില്‍ ഞെഞ്ചിടിപ്പ്‌ കൂട്ടൂന്നത്‌ ബിജെപിയുടെ ആനന്ദ്‌ കുമാറിന്റേതാണ്‌. നിലവില്‍ ബാംഗളൂരില്‍നിന്നുള്ള എംപിയായ ആനന്ദ്‌കുമാറിനെതിരേയാകും നിലേകാനി മത്സരിക്കുക എന്നാണ്‌ പ്രചാരണം. അഞ്ചു പ്രാവശ്യം ബാംഗളൂര്‍ സൗത്തില്‍നിന്ന്‌ എംപിയായിരുന്നു ആനന്ദ്‌ കുമാര്‍.

ബാംഗളൂരിലെ ടെക്കി വോട്ടുകളെല്ലാം നിലേകാനിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്‌. ഐടി കമ്യൂണിറ്റിയില്‍ നിലേകാനിക്കുള്ള വില ശരിക്കും അറിഞ്ഞുതന്നെയാണ്‌ കോണ്‍ഗ്രസ്‌ യുഐഡിഎഐ ചെയര്‍മാനായ നിലേകാനിയെ രംഗത്തിറക്കുന്നത്‌.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി പ്രചാരണത്തിനെത്തിയപ്പോള്‍ ലോക്കല്‍ എംപിയായ ആനന്ദ്‌ കുമാറിനെ പ്രസംഗിക്കാന്‍ ജനക്കൂട്ടം അനുവദിച്ചിരുന്നില്ല. ഇത്‌ സിറ്റിംഗ്‌ എംപിയുടെ കുറയുന്ന ജനപിന്തുണയുടെ നേര്‍ സൂചകമായി.

നിലേകാനിക്കെതിരേ ക്രിക്കറ്റ്‌ താരം അനില്‍ കുംബ്ലെയെ രംഗത്തിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്‌. അങ്ങനെയെങ്കില്‍ ആനന്ദകുമാര്‍ മറ്റു മണ്ഡലം തേടിയേക്കും. ഹൂബ്ലിയാണ്‌ ആനന്ദ്‌ കുമാര്‍ നോട്ടമിട്ടിരിക്കുന്ന ഒരു മണ്ഡലം.