Breaking News

Trending right now:
Description
 
Sep 19, 2013

മത്സരിക്കാന്‍ ഇല്ലെന്ന്‌ മമ്മൂട്ടി

image മമ്മൂട്ടി അടുത്ത പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? കഴിഞ്ഞ ദിവസങ്ങളില്‍ ഫേയ്‌സ്‌ബുക്കിലും മറ്റും കത്തിപ്പടര്‍ന്ന ഈ വാര്‍ത്ത തെറ്റാണെന്ന്‌ ഒടുവില്‍ മമ്മൂട്ടിതന്നെ പ്രഖ്യാപിച്ചു. ഇത്തരം വാര്‍ത്തകളില്‍ സത്യമില്ലെന്നായിരുന്നു മമ്മൂട്ടിയുടെ ഫേയ്‌സ്‌ബുക്ക്‌ സന്ദേശം.

ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മമ്മൂട്ടി മത്സരിക്കുന്നുവെന്നായിരുന്നു പ്രചാരണം. സിപിഎം ചാനലിന്റെ തലപ്പത്തുള്ള മമ്മൂട്ടി സിപിഎം സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും ഇടതു സ്വതന്ത്രനായിരിക്കുമെന്നുമെല്ലാം വാര്‍ത്ത പരന്നു. തിരുവനന്തപുരത്തോ എറണാകുളത്തോ മത്സരിക്കും എന്നും പ്രചരിച്ചിരുന്നു. 

ഇക്കുറി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി വിവിധ സംസ്ഥാനങ്ങളില്‍ ഒട്ടേറെ പ്രമുഖര്‍ മത്സരിക്കുമെന്ന്‌ പ്രചാരണമുണ്ട്‌. സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍, നന്ദന്‍ നിലേകാനി, കുംബ്ലെ എന്നിവരൊക്കെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ്‌ വാര്‍ത്തകള്‍.