Breaking News

Trending right now:
Description
 
Sep 19, 2013

നാരായണീജപവുമായി ഗുരൂവായൂരില്‍ മഞ്‌ജുവാര്യര്‍ ഭജനമിരുന്നു

image ഒരു ദിനംമുഴുവന്‍ നാരായണീയനാമജപവുമായി മഞ്‌ജുവാര്യര്‍ ഗുരുവായൂരില്‍ ഭജനമിരുന്നു. അമ്മ ഗിരിജക്കൊപ്പം ഗുരുവായൂരിലെത്തിയ മഞ്‌ജു ബുധനാഴ്‌ച പുലര്‍ച്ചെ നിര്‍മാല്യദര്‍ശനവും വാകച്ചാര്‍ത്തും തൊഴുതു. സിനിമയില്‍ രണ്ടാം വരവിന്‌ ഒരുങ്ങുന്ന മഞ്‌ജു വാര്യര്‍ നൃത്തത്തില്‍ രണ്ടാം വരവ്‌ നടത്തിയതും ഗുരുവായൂര്‍ നടയിലായിരുന്നു. കഴിഞ്ഞയാഴ്‌ച ദിലീപും മകളും ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി തൊഴുതിരുന്നു.

ചൊവ്വാഴ്‌ച രാത്രി തന്നെ എത്തിയിരുന്ന മഞ്‌ജു ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയും തൊഴുതശേഷം വിളക്കെഴുന്നള്ളിപ്പിനും തൃപ്പുകയ്‌ക്കും സാക്ഷിയായി.

നാരായണീയം വായനക്കുള്ള ചെറിയ പുസ്‌തകവുമായാണ്‌ മഞ്‌ജു എത്തിയത്‌. ഓരോ പൂജ തൊഴുമ്പോഴും മഞ്‌ജു ഗുരുവായൂരപ്പനു മുമ്പില്‍ ഏറെനേരം പ്രാര്‍ത്ഥനയോടെ നിന്നു. മഞ്‌ജു വാര്യര്‍ എത്തിയെന്നറിഞ്ഞ്‌ ഒട്ടേറെപ്പേര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ആരോടും സംസാരിക്കാതെ മുഴുവന്‍ സമയവും പ്രാര്‍ത്ഥനയിലും പ്രദക്ഷിണത്തിലുമായിരുന്നു മഞ്‌ജു.