Breaking News

Trending right now:
Description
 
Sep 18, 2013

സാംസങ്‌ ഗാലക്‌സി നോട്ട്‌ 3 വിപണിയിലേക്ക്‌

image കൊച്ചി: സാംസങ്‌ ഇലക്‌ട്രോണിക്‌സിന്റെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ സാംസങ്‌ ഗാലക്‌സി നോട്ട്‌ 3 ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഗാലക്‌സി നോട്ട്‌ സീരീസിലെ മുന്‍ മോഡലുകളെ അപേക്ഷിച്ച്‌ കൂടുതല്‍ വിശാലമായ സ്‌ക്രീനും ഏറെ സവിശേഷതകളുമുള്ള സ്റ്റൈലസ്‌ പെന്നുമായാണ്‌ നോട്ട്‌ 3 എത്തുന്നത്‌.
5.7 ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി സൂപ്പര്‍ അമോലെഡ്‌ ഡിസ്‌പ്ലേ, 8.3 മില്ലീമീറ്റര്‍ കനം, 168 ഗ്രാം ഭാരം, ദീര്‍ഘമായ ബാറ്ററി ലൈഫ്‌ തരുന്ന 3200 എംഎഎച്ച്‌ ബാറ്ററി, 13 മെഗാ പിക്‌സല്‍ പിന്‍ കാമറ, എല്‍ഇഡി ഫ്‌ളാഷ്‌ എന്നീ സവിശേഷതകളും 3 ജിബി റാം ശേഷിയുമുള്ള ഗാലക്‌സി നോട്ട്‌ 3 ഇതുവരെ പരിചയിച്ചിട്ടില്ലാത്ത സ്‌മാര്‍ട്ട്‌ ഫോണ്‍ അനുഭവമാണ്‌ പ്രദാനം ചെയ്യുന്നത്‌.
സാങ്കേതിക മികവുകള്‍ക്കൊപ്പം അതുല്യമായ പ്രീമിയം ഫിനിഷാണ്‌ ഈ പുതിയ മോഡലിന്‌ നല്‍കിയിരിക്കുന്നത്‌. ജെറ്റ്‌ ബ്ലാക്ക്‌, ക്ലാസിക്‌ വൈറ്റ്‌, ബ്ലഷ്‌ പിങ്ക്‌ എന്നീ നിറങ്ങളില്‍ എത്തുന്ന നോട്ട്‌ 3 ന്‌ മാറ്റി മാറ്റി ഉപയോഗിക്കാവുന്ന നിരവധി വര്‍ണങ്ങളിലുള്ള കവറുകളും ലഭ്യമാണ്‌.
പരിഷ്‌കരിച്ച എസ്‌ പെന്‍, എയര്‍ കമാന്‍ഡ്‌, ആക്ഷന്‍ മെമ്മോ, സ്‌ക്രാപ്പ്‌ ബുക്ക്‌, എസ്‌ ഫൈന്‍ഡര്‍, പെന്‍ വിന്‍ഡോ, പുതിയ എസ്‌ നോട്ട്‌, തുടങ്ങി നിരവധി സവിശേഷതകളോടെയാണ്‌ നോട്ട്‌ 3 എത്തുന്നത്‌. ഹാന്‍ഡ്‌സെറ്റുകളുടെ സുരക്ഷക്കായി സാംസങ്‌ നോക്ക്‌സ്‌) സേവനവും നോട്ട്‌ 3 യില്‍ ലഭ്യമാണ്‌. മലയാളമടക്കം 11 പ്രാദേശിക ഭാഷാ സേവനങ്ങള്‍ ഗാലക്‌സി നോട്ട്‌ 3-ല്‍ ലഭ്യമാണ്‌.
ഗാലക്‌സി നോട്ട്‌ 3 ന്‌്‌ ഒപ്പം ഉപയോഗിക്കാവുന്ന ഗാലക്‌സി ഗിയറും ഇതോടൊപ്പം കമ്പനി ഇന്ത്യന്‍ വിപണിയിലവതരിപ്പിക്കുന്നു. സന്ദേശങ്ങളുടെയും ഇമെയിലുകളുടെയും പ്രിവ്യൂ പെട്ടെന്ന്‌ നല്‍കുന്ന ഗാലക്‌സി ഗിയര്‍, ഗാലക്‌സി നോട്ട്‌ 3 യുടെ മൊത്തത്തിലുള്ള ഉപയോഗത്തെ കൂടുതല്‍ പ്രയോജനകരമാക്കുന്നു. ഗാലക്‌സി നോട്ട്‌ 3 യും ഗാലക്‌സി ഗിയറും സെപ്‌റ്റംബര്‍ 25 മുതല്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ ലഭ്യമാകും. സാംസങ്‌ മൊബൈല്‍ ഇ സ്റ്റോറില്‍ ഈ മോഡലുകളുടെ പ്രീ ബുക്കിംഗ്‌ ആരംഭിച്ചിട്ടുണ്ട്‌. വില: ഗാലക്‌സി നോട്ട്‌ 3: 49,900 രൂപ