Breaking News

Trending right now:
Description
 
Sep 18, 2013

ലോകമെങ്ങുമുള്ള ആപ്പിള്‍ ഐപാഡ്‌, ഐഫോണ്‍ അപ്‌ഡേറ്റ്‌ ഇന്ന്‌

image

ഉപയോക്താക്കള്‍ പുതിയ ഐഒഎസ്‌ 7 അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ്‌. ഇന്ന്‌ അപ്‌ഡേറ്റിനുളള സമയം പ്രഖ്യാപിക്കുമെന്നാണ്‌ ആപ്പിള്‍ അറിയിച്ചിരിക്കുന്നത്‌. എന്നാല്‍, കൃത്യമായ സമയം പ്രഖ്യാപിച്ചിട്ടില്ല. ലോകത്തിലെതന്നെ ഏറ്റവും അഡ്വാന്‍സ്‌ഡ്‌ ആയ മൊബൈല്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ ഐഒഎസ്‌ 7. കഴിഞ്ഞ ദിവസം ഐഫോണ്‍ 5 എസ്‌, 5 സി മൊബൈല്‍ ഫോണുകള്‍ക്കൊപ്പമാണ്‌ ആപ്പിള്‍ ആദ്യമായി ഐഒഎസ്‌ 7 ഓപ്പറേറ്റിംഗ്‌ സിസ്റ്റം പുറത്തിറക്കിയത്‌. 

അപ്‌ഡേഷന്‍ സമയം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഐട്യൂണ്‍സില്‍നിന്ന്‌ പുതിയ ഓപ്പേറേറ്റിംഗ്‌ സിസ്റ്റം സ്വന്തമാക്കാം. ഐഫോണ്‍ 4 മുതല്‍ പുതിയ ആപ്പിള്‍ ഡിവൈസുകള്‍ക്കാണ്‌ പുതിയ ഒഎസ്‌ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നത്‌.