Breaking News

Trending right now:
Description
 
Sep 18, 2013

ഇന്ത്യന്‍ മലയാളി ജീവകാരുണ്യ പുരസ്‌കാരം അശ്വതി നായര്‍ക്ക്‌

image ഇന്ത്യന്‍ മലയാളി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ജീവകാരുണ്യ പുരസ്‌കാരത്തിന്‌ തിരുവനന്തപുരം സ്വദേശി അശ്വതി നായര്‍ അര്‍ഹയായി. മെല്‍ബണിലെ കോക്കനട്ട്‌ ലഗൂണില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം ലാലു അലക്‌സ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചു. അവാര്‍ഡ്‌ പ്രഖ്യാപന ചടങ്ങില്‍ ഇന്ത്യന്‍ മലയാളി എഡിറ്റര്‍-ഇന്‍-ചീഫ്‌ തിരുവല്ലം ഭാസി, മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ പ്രസിഡന്റ്‌ ഡോട്ടര്‍ ഷാജി വര്‍ഗീസ്‌, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മെല്‍ബണ്‍ പ്രസിഡന്റ്‌ ഹിറ്റ്‌ലര്‍ ഡേവിഡ്‌, എഫ്‌ഐഎവി വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു.

നവംബര്‍ 30-ന്‌ തിരുവനന്തപുരത്ത്‌ ലക്ഷ്‌മിക്കുട്ടി ചാരിറ്റബിള്‍ ട്രസ്റ്റ്‌ വാര്‍ഷിക ചടങ്ങില്‍ 25000 രൂപയും പ്രശസ്‌തി പത്രവും സമ്മാനിക്കും.