Breaking News

Trending right now:
Description
 
Sep 17, 2013

വിശുദ്ധരുടെ ജീവിത മാതൃകകള്‍ മാര്‍ഗദര്‍ശകമാകണം: കര്‍ദ്ദിനാള്‍

`ദേവരൂപാന്തരം' പ്രകാശിപ്പിച്ചു
image വിശുദ്ധരുടെ വീരോചിതമായ ജീവിത മാതൃകകള്‍ സാധാരണക്കാര്‍ക്ക്‌ മാര്‍ഗദര്‍ശകവും പ്രചോദനവുമാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. പ്രഥമ ഭാരതീയ ക്രൈസ്‌തവ ധീര രക്തസാക്ഷി വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ളയുടെ സചിത്ര ജീവചരിത്രം `ദേവരൂപാന്തരം' പ്രകാശനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു കര്‍ദ്ദിനാള്‍.

കൊച്ചി കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയയില്‍ സംഘടിപ്പിച്ച പ്രകാശന ചടങ്ങില്‍ തേവര സേക്രഡ്‌ ഹാര്‍ട്ട്‌ കോളജ്‌ പ്രിന്‍സിപ്പാള്‍ ഫാ. പ്രശാന്ത്‌ പാലക്കാപ്പിള്ളില്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.

വിശ്വാസത്തിനു വേണ്ടി ജീവന്‍ ഹോമിച്ചവരെ ഓര്‍മ്മിക്കുന്നതില്‍ ഏറെ പ്രസക്തിയുണ്ടെന്നു ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തിലും ധീരമായ വിശ്വാസ സാക്ഷ്യം നല്‌കുന്നവര്‍ ഉദാത്തമായ ഉദാഹരണങ്ങളാണെന്നു ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടവും സന്ദേശങ്ങളില്‍ എടുത്തുകാട്ടി.

`ദേവരൂപാന്തര'ത്തിന്റെ സമാഹര്‍ത്താവ്‌ പി.ജെ.തോമസ്‌ പാലത്ര (വെയില്‍സ്‌) സ്വാഗതവും എഡിറ്റര്‍ തോമസ്‌ മത്തായി കരിക്കംപള്ളില്‍ നന്ദിയും പറഞ്ഞു. അഡ്വ.ദേശി മത്തായി, അഡ്വ. ചാള്‍സ്‌ ഐസക്‌, കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനിയര്‍ സുമ സേവ്യര്‍, ഡോ. ഷെറ്റി ജോസ്‌, ജോമി മോനിപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ളയെ മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സചിത്രപുസ്‌തകം സൗജന്യമായി വിതരണം ചെയ്യാനാണ്‌ തീരുമാനമെന്ന്‌ പ്രസാധകര്‍ അറിയിച്ചു.