Breaking News

Trending right now:
Description
 
Sep 17, 2013

മലയാളി ഡോക്ടര്‍ ബലാത്സംഗത്തിനു തുല്യമായ കുറ്റം ചെയ്‌തുവെന്ന്‌ ഓസ്‌ട്രേലിയന്‍ സുപ്രീം കോടതി

വിനോദ്‌ മത്തായി
image പതിനെട്ടും മുപ്പത്തിയൊന്‍പതും വയസുള്ള സ്‌ത്രീകളെ ആഫ്‌റ്റര്‍ അവേഴ്‌സ്‌ ക്ലിനിക്കില്‍ ഡോ. മനു മാമ്പിള്ളി ഗോപാല്‍ നടത്തിയ അനധികൃത പരിശോധന ബലാത്സംഗ കുറ്റത്തിന്‌ തുല്യമാണെന്ന്‌ ഓസ്‌ട്രേലിയന്‍ സുപ്രീം കോടതി കണ്ടെത്തി. എന്നാല്‍, താന്‍ ബലാത്സംഗ കുറ്റം ചെയ്‌തിട്ടില്ലെന്ന്‌ കൊച്ചി സ്വദേശിയായ ഡോക്ടര്‍ വാദിച്ചു. കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിന്‌ മെല്‍ബണില്‍നിന്ന്‌ ഇന്ത്യയിലേയ്‌ക്ക്‌ പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ്‌ ഡോക്ടറെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

വയര്‍ വേദനയും അടിവയറ്റില്‍ വേദനയും അനുഭവപ്പെട്ട്‌ ചികിത്സ തേടിയെത്തിയ സ്‌ത്രീകളെഅനാവശ്യമായ ഇന്റേണല്‍ പരിശോധനകള്‍ക്ക്‌ വിധേയമാക്കിയെന്നാണ്‌ ഡോക്ടര്‍ക്കെതിരേയുള്ള പരാതി. കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ടുദിവസമായാണ്‌ സംഭവം. സ്വന്തം ലൈംഗിക തൃഷ്‌ണ അടക്കാന്‍ വേണ്ടി മാത്രമാണ്‌ ഡോക്ടര്‍ പരിശോധന നടത്തിയതെന്ന്‌ പ്രോസിക്യൂഷന്‍ വാദിച്ചു. സെപ്‌ററംബര്‍ 26 വരെ ഡോക്ടറെ റിമാന്‍ഡ്‌ ചെയ്‌തു.

ബോയ്‌ഫ്രണ്ടുമൊത്ത്‌ ക്ലിനിക്കിലെത്തിയ ടീനേജുകാരിയോട്‌ പരിശോധന അസുഖകരമായി തോന്നുന്നുണ്ടോയെന്നും സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നുംമറ്റുമായിരുന്നു ഡോക്ടറുടെ ചോദ്യം. രാത്രി ഒന്‍പതു മണിക്കായിരുന്നു പരിശോധന. മുറി പൂട്ടിയിട്ടിട്ടായിരുന്നു ഡോക്ടര്‍ പരിശോധന നടത്തിയത്‌. ഗ്ലൗസ്‌ ഉപയോഗിക്കാതെ രഹസ്യഭാഗങ്ങളില്‍ പരിശോധിക്കുന്നതില്‍ കുഴപ്പമുണ്ടോ എന്നു ചോദിച്ചുവെന്നും യുവതി നല്‌കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഗ്ലൗസ്‌ ഉപയോഗിക്കണമെന്നു പറഞ്ഞപ്പോള്‍ മാത്രമാണ്‌ ഗ്ലൗസ്‌ അണിഞ്ഞത്‌. നാലുമിനിട്ട്‌ നീണ്ടുനിന്ന പരിശോധനയില്‍ ഡോക്ടര്‍ നോട്ട്‌ എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. ഇന്റേണല്‍ പരിശോധന വേണമെന്നു പറഞ്ഞപ്പോള്‍ അതെന്താണെന്ന്‌ പെണ്‍കുട്ടിക്ക്‌ മനസിലായില്ല. പരിശോധന കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. എന്തുചെയ്യണമെന്ന്‌ അറിയാത്ത അവസ്ഥയിലായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

ഇതിനുശേഷം കുറെ ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു യുവതിയായ നാലുകുട്ടികളുടെ അമ്മയെ പരിശോധിച്ചത്‌. സെക്‌സിനിടയില്‍ ഉറങ്ങിപ്പോകാറുണ്ടോ എന്നു ചോദിച്ചാണ്‌ പരിശോധന നടത്തിയത്‌. ഓവറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നുമില്ലെന്നും അസ്വസ്ഥത തോന്നിയ യുവതി ഡോക്ടറെ തള്ളിമാറ്റി.

ഡോ. മനു ഗോപാലിനെതിരേ പരാതി നല്‌കിയിട്ടുണ്ടെന്നറിഞ്ഞ്‌ ഇന്ത്യയിലേയ്‌ക്ക്‌ കടക്കാനായി വണ്‍വേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തിരുന്നു. പോലീസ്‌ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന്‌ രാവിലെ പതിനൊന്നിനു പകരം വെളുപ്പിന്‌ ഒരു മണിക്കുളള വിമാനത്തില്‍ പോകാനായി ഡോക്ടര്‍ ശ്രമം നടത്തിയിരുന്നു. ഡോക്ടറുടെ ഭാര്യയും കുട്ടികളും ഇന്ത്യയിലാണ്‌ താമസം. കേസിനെത്തുടര്‍ന്ന്‌ ജോലി നഷ്ടപ്പെട്ടപ്പോള്‍ എന്താണ്‌ ചെയ്യേണ്ടതെന്നറിയാതെ എത്രയും വേഗം ഇന്ത്യയിലേയ്‌ക്കു മടങ്ങാനായിരുന്നു ശ്രമിച്ചതെന്ന്‌ ഡോക്ടര്‍ കോടതിയെ ബോധിപ്പിച്ചു.