Breaking News

Trending right now:
Description
 
Sep 16, 2013

സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി അമൃത രൂപപ്പെടുത്തിയ ആപ്‌സ്‌

Vinod Mathai
image സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി പുതിയൊരു ഉപകരണം. അമൃത യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി സിസ്‌റ്റംസ്‌ ആന്‍ഡ്‌ നെറ്റ്‌ വര്‍ക്ക്‌ ആണ്‌ ശരീരത്തില്‍ ധരിക്കാന്‍ സാധിക്കുന്ന ഈ ഉപകരണം - അമൃത പേഴ്‌സണല്‍ സേഫ്‌റ്റി സിസ്റ്റം (ആപ്‌സ്‌) രൂപപ്പെടുത്തിയത്‌. സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി പതിനഞ്ചിലധികം ഫീച്ചറുകളാണ്‌ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.

അപകടാവസ്ഥയിലാണ്‌ എന്നു തോന്നിയാല്‍ ആപ്‌സ്‌ ധരിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ചില ബട്ടണുകള്‍ അമര്‍ത്തിയാല്‍ അപകട സന്ദേശം അയയ്‌ക്കാന്‍ സാധിക്കും. ബന്ധുക്കള്‍ക്കും മറ്റും എസ്‌എംഎസ്‌ സന്ദേശവും വോയിസ്‌ കോളുകളും കൈമാറാം. തൊട്ടടുത്തുള്ള പോലീസ്‌ സ്‌റ്റേഷനിലേയ്‌ക്കും സന്ദേശമെത്തും. അടുത്തുള്ള ആശുപത്രികള്‍, ഫയര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേയ്‌ക്കും സഹായത്തിനായി സന്ദേശം പായും. അപകടപ്പെടുത്താന്‍ ശ്രമിക്കുന്നയാളുടെ ശബ്ദം റിക്കോര്‍ഡ്‌ ചെയ്യാനും ആപ്‌സില്‍ സംവിധാനമുണ്ട്‌. ഭാവിയില്‍ വീഡിയോയും റിക്കോര്‍ഡ്‌ ചെയ്യാന്‍ സജ്ജമാകും ആപ്‌സ്‌ എന്ന്‌ അമൃത യൂണിവേഴ്‌സിറ്റി സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ഡയറക്ടര്‍ ഡോ. കൃഷ്‌ണശ്രീ അച്യുതന്‍ പറഞ്ഞു. വിനിമയ സംവിധാനങ്ങള്‍ കുറവായ ഗ്രാമീണ മേഖലയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തിലാണ്‌ പുതിയ ഉപകരണം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌.

മാതാ അമൃതാനന്ദമയിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം രൂപപ്പെടുത്തിയ ഉപകരണം അമൃതാനന്ദമയിയുടെ അറുപതാം ജന്മവാര്‍ഷികത്തില്‍ പുറത്തിറക്കും.