Breaking News

Trending right now:
Description
 
Sep 16, 2013

സിഡ്‌നി ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ്‌ അസോസിയേഷന്‍ (അമ്മ) ഓണാഘോഷം നടത്തി

ഫെയിന്‍സന്‍ ഫ്രാന്‍സിസ്‌
image ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ്‌ അസോസിയേഷന്‍ - അമ്മയുടെ ആഭിമുഖ്യത്തില്‍ ലിട്‌കം മരി മാക്ലോപ്‌ ഹാളില്‍ ഓണം ആഘോഷിച്ചു. നൂറിലധികം പേര്‍ പങ്കെടുത്ത ആഘോഷത്തില്‍ അമ്മ പ്രസിഡന്റ്‌ സുനു മുഖ്യാതിഥിയായിരുന്നു. ഓണസദ്യയും മാവേലിമന്നനുമെല്ലാം ആഘോഷത്തിന്‌ കൊഴുപ്പേകി. വാശിയേറിയ വിനോദ കായിക മത്സരങ്ങള്‍ നാട്ടിലെ ഓണാഘോഷത്തിന്റെ ചാരുത പകര്‍ന്നു. വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.