Breaking News

Trending right now:
Description
 
Sep 16, 2013

ഓസ്‌ട്രേലിയയിലെ ഗോസ്‌ഫോര്‍ഡില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു

സുജീവ്‌ വര്‍ഗീസ്‌
image സിഡ്‌നി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ന്യൂ സൗത്ത്‌ വെയില്‍സിലെ ഗോസ്‌ഫോര്‍ഡില്‍ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു. സെപ്‌ററംബര്‍ പതിന്നാലിന്‌ സിഡ്‌നി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍ വികാരി. ഫാ. തോമസ്‌ വര്‍ഗീസിന്റെ കാര്‍മികത്വത്തില്‍ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. സ്ലീബാ പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകളും അന്നേ ദിവസം നടത്തപ്പെട്ടു.

ഗോസ്‌ഫോര്‍ഡിലും പരിസരപ്രദേശങ്ങളിലുമുള്ള അനേകം വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുത്തു. സിഡ്‌നി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന ഏഴാമത്തെ കോണ്‍ഗ്രിഗേഷന്‍ ആണിത്‌. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ചെന്നൈ ഭദ്രാസനാത്തിന്റെ കീഴിലാണ്‌ ഓസ്‌ട്രേലിയയിലെ പള്ളികള്‍.