Breaking News

Trending right now:
Description
 
Sep 16, 2013

ഫോര്‍ഡ്‌ 1.60 ലക്ഷം ഫിഗോ, ക്ലാസിക്ക്‌ കാറുകള്‍ തിരികെ വിളിക്കുന്നു

image ഫോര്‍ഡ്‌ കമ്പനി ഇന്ത്യന്‍ നിരത്തിലിറക്കിയ ഒരു ലക്ഷത്തി അറുപത്താറായിരം ഫിഗോ, ക്ലാസിക്ക്‌ കാറുകള്‍ തിരികെ വിളിക്കുന്നു. സ്റ്റിയറിംഗിന്റെയും പിന്നിലെ സസ്‌പെന്‍ഷന്റെയും തകരാറിനെ തുടര്‍ന്നാണ്‌ കാറുകള്‍ തിരികെ വിളിക്കാന്‍ കമ്പനി തീരുമാനിച്ചത്‌. 2011 ജനുവരി മുതല്‍ 2012 ജൂണ്‍ വരെ പുറത്തിറക്കിയ 1,09,469 ഫിഗോ കാറുകളും 22,453 ക്ലാസിക്ക്‌ കാറുകളുമാണ്‌ തിരിച്ചുവിളിക്കുന്നതില്‍ അധികവും. ഇതു കൂടാതെ 2010 ജനുവരി മുതല്‍ 2010 ഓഗസ്റ്റ്‌ വരെ പുറത്തിറക്കിയതും 2011 മാര്‍ച്ച്‌ മുതല്‍ 2011 നവംബര്‍ വരെ ഇറക്കിയതുമായ 30,681 ഫിഗോ കാറുകളും 3,418 ക്ലാസിക്ക്‌ കാറുകളുമാണ്‌ കമ്പനി തിരികെ വിളിക്കുന്നത്‌. കാര്യമായ തകരാറൊന്നുമല്ലെന്നും പരാതി ഉയര്‍ന്നതിനെതുടര്‍ന്ന്‌ വിശദമായ പരിശോധന നടത്തുന്നതിനാണ്‌ കാറുകള്‍ തിരികെ വിളിക്കുന്നതെന്ന്‌ കമ്പനി അധികൃതര്‍ അറിയിച്ചു.