Breaking News

Trending right now:
Description
 
Oct 17, 2012

ഹിലരി മാന്റലിന്‌ വീണ്ടും ബുക്കര്‍ പുരസ്‌കാരം

image ലണ്ടന്‍: ബ്രിട്ടീഷ്‌ എഴുത്തുകാരി ഹിലരി മാന്റലിന്‌ വീണ്ടും മാന്‍ ബുക്കര്‍ െ്രെപസ്‌ പുരസ്‌കാരം. 50,000 പൗണ്ട്‌ ആണ്‌ (42.57 ലക്ഷം രൂപ) സമ്മാനത്തുക. `ബ്രിംഗ്‌ അപ്‌ ദ ബോഡീസ്‌' എന്ന രചനയാണ്‌ പുരസ്‌കാരത്തിന്‌ അര്‍ഹയാക്കിയത്‌. ഇംഗ്ലീഷ്‌ ഭാഷയില്‍ എഴുതപ്പെട്ട ഏറ്റവും മനോഹരഗദ്യമെന്നാണ്‌ മാന്റിലിന്റെ രചനയെ ബുക്കര്‍ പുരസ്‌കാരസമിതി വിലയിരുത്തിയത്‌. ഇതോടെ പുരസ്‌കാരം നേടിയ ആദ്യ ബ്രിട്ടന്‍ സ്വദേശിയും ഇരട്ട പുരസ്‌കാരം നേടിയ ആദ്യ വനിത എന്ന റെക്കോര്‍ഡും മാന്റിലിന്‌ സ്വന്തമായി. 2009-ല്‍ `വൂള്‍ഫ്‌ ഹാള്‍' എന്ന രചനയ്‌ക്ക്‌ മാന്റിലിന്‌ ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു. മലയാളിയായ ജീത്‌ തയ്യില്‍ അന്തിമപട്ടികയില്‍ ഇടംനേടിയിരുന്നെങ്കിലും പുരസ്‌കാരം നേടാനായില്ല. ജീതിന്റെ `നാര്‍ക്കോപൊളിസ്‌' എന്ന നോവലാണ്‌ അന്തിമ റൗണ്ടിലെ ആറ്‌ രചനകളില്‍ ഒന്നായി പരിഗണിക്കപ്പെട്ടത്‌. അലിസണ്‍ മൂറിന്റെ `ദ ലൈറ്റ്‌ഹൗസ്‌', ടാന്‍ ത്വാന്‍ ഇംഗിന്റെ `ദ ഗാര്‍ഡന്‍ ഓഫ്‌ ഈവ്‌നിംഗ്‌ മിസ്റ്റ്‌സ്‌', വില്‍ സെല്‍ഫിന്റെ `അംബ്രല്ല' ഡെബോറാ ലെവിയുടെ `സ്വിമ്മിംഗ്‌ ഹോം' എന്നീ കൃതികളും പുരസ്‌കാരത്തിന്‌ പരിഗണിച്ചിരുന്നു. 1997-ല്‍ `ദ ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിംഗ്‌സ്‌' എന്ന രചനയ്‌ക്ക്‌ മലയാളിയായ അരുന്ധതി റോയ്‌ പുരസ്‌കാരം നേടിയിട്ടുണ്ട്‌. പിന്നീട്‌ `ദി ഇന്‍ഹെറിറ്റന്‍സ്‌ ഓഫ്‌ ലോസ്‌' എന്ന രചനയ്‌ക്ക്‌ കിരണ്‍ ദേശായിയും (2006), `വൈറ്റ്‌ ടൈഗര്‍' എന്ന രചനയ്‌ക്ക്‌ അരവിന്ദ്‌ അഡിഗയും (2008) പുരസ്‌കാരം ഇന്ത്യയിലെത്തിച്ചു.