Breaking News

Trending right now:
Description
 
Sep 14, 2013

ആമസോണ്‍ ഇന്ത്യയില്‍ കൂടുതല്‍ ഉല്‍പന്ന നിരകള്‍

image കൊച്ചി: ഇകോമേഴ്‌സ്‌ വിപണിയിലെ ആഗോള മുന്‍നിരക്കാരായ ആമസോണ്‍ ഡോട്ട്‌ കോമിന്റെ ഇന്ത്യന്‍ പതിപ്പ്‌ ആമസോണ്‍ ഡോട്ട്‌ ഇന്‍ നാലു പുതിയ വിഭാഗങ്ങള്‍ ഉല്‍പന്ന നിരകള്‍ കൂടി തങ്ങളുടെ സേവനത്തില്‍ കൂട്ടിചേര്‍ത്തു ടോയ്‌സ്‌ & ഗെയിംസ്‌, ബേബി പ്രൊഡക്‌ട്‌സ്‌, പെഴ്‌സണല്‍ കെയര്‍ അപ്ലയന്‍സസ്‌, ഹെല്‍ത്ത്‌ കെയര്‍ ഡിവൈസസ്‌ വിഭാഗങ്ങളാണ്‌ പോര്‍ട്ടല്‍ പുതുതായി ആരംഭിച്ചത്‌. ഹോം ആന്റ്‌ കിച്ചന്‍ പ്രൊഡക്‌ട്‌സ്‌ അടക്കം പുതിയ കൂടുതല്‍ വിഭാഗങ്ങള്‍ ദീപാവലിയോടെ പോര്‍ട്ടലില്‍ സജ്ജമാകും.
ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച്‌ കേവലം മൂന്നുമാസത്തിനുള്ളിലാണ്‌ കമ്പനി ഇത്ര വിപുലമായ ഉല്‍പന്ന നിരകള്‍ അവതരിപ്പിക്കുന്നത്‌. 9 ദശലക്ഷം പുസ്‌തകങ്ങളും, 1.7 ദശ ലക്ഷം ഇ-ബുക്കുകളും നൂറുകണക്കിന്‌ ബ്രാന്റുകളില്‍ നിന്നായി എഴുപതിനായിരത്തിലധികം ഉല്‍പന്നങ്ങളുമാണ്‌ ആമസോണ്‍ ഡോട്ട്‌ ഇന്‍ സ്റ്റോറില്‍ ഇപ്പോള്‍ ഉള്ളത്‌.
�ഉത്സവങ്ങള്‍ക്ക്‌ മുന്നോടിയായി പുതിയ കൂടുതല്‍ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ്‌ പുതിയ വിഭാഗങ്ങള്‍. വിപുലമായ ഉല്‍പന്ന നിരയും, കുറഞ്ഞ വിലയും, വിശ്വാസ്യതയാര്‍ന്ന ഉല്‍പന്ന വിതരണവും ഞങ്ങള്‍ എപ്പോഴും ഉറപ്പുന ല്‍കുന്നു,� ആമസോണ്‍ ഡോട്ട്‌ ഇന്‍ വൈസ്‌ പ്രസിഡന്റും കണ്‍ട്രി മാനേജരുമായ അമിത്‌ അഗര്‍വാള്‍ പറഞ്ഞു.
ഫണ്‍സ്‌കൂള്‍, ഹോട്ട്‌ വീല്‍സ്‌, ബാര്‍ബി, വി ടെക്‌, റാവെന്‍സ്‌ബര്‍ഗര്‍, മെലിസ ആന്റ്‌ ഡവ്‌, സില്‍വര്‍ലിറ്റ്‌ തുടങ്ങി പ്രശസ്‌ത ബ്രാന്റുകളില്‍ നിന്നായി 8500 ലധികം ഉല്‍പന്നങ്ങളാണ്‌ ടോയ്‌സ്‌ & ഗെയിംസ്‌ വിഭാഗത്തിലുള്ളത്‌. ഡയപ്പറുകളും നാപ്പികളും തൊട്ട്‌ പ്രാമുകളും കാര്‍ സീറ്റുകളും വരെ 3000 ത്തിലധികം ഉല്‍പന്നങ്ങളാണ്‌ ബേബി കെയര്‍ നിരയില്‍. എല്ലാ മുന്‍നിര ബ്രാന്റുകളുടേതുമടക്കം 1100 പുതിയ ഉല്‍പന്നങ്ങള്‍ അണിനിരത്തുന്നു പേഴ്‌സണല്‍ കെയര്‍, ഹെല്‍ത്ത്‌ കെയര്‍ ഡിവൈസ്‌ വിഭാഗത്തില്‍.
ഫുള്‍ഫില്‍മെന്റ്‌ ബൈ ആമസോണ്‍ പ്രോഗ്രാമിലൂടെ ഇടപാടുകാര്‍ക്ക്‌ കാഷ്‌ ഓണ്‍ ഡെലിവറി, ഡെലിവറി ട്രാക്കിംഗ്‌, ഫ്രീ റിട്ടേണ്‍ പിക്കപ്പ്‌, ഫ്രീ ഡെലിവറി സൗകര്യങ്ങ ളും നല്‍കുന്നുണ്ട്‌ ആമസോണ്‍ ഇന്ത്യ.