Breaking News

Trending right now:
Description
 
Sep 14, 2013

'ദേവരൂപാന്തരം' കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൊച്ചിയില്‍ 15-ന് പ്രകാശിപ്പിക്കും

image ആലപ്പുഴ: പ്രഥമ ഭാരതീയ ക്രൈസ്തവ ധീര രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം
പിള്ളയുടെ സചിത്ര ജീവചരിത്രം 'ദേവരൂപാന്തരം' 2013 സെപ്റ്റംബര്‍ 15-ന് ഞായറാഴ്ച
പ്രകാശനം ചെയ്യും.

കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമസ് സീറോ മലബാര്‍ മേജര്‍
ആര്‍ക്കിഎപിസ്‌കോപ്പല്‍ ക്യൂറിയയില്‍ വൈകുന്നേരം ആറിന് സീറോ മലബാര്‍ സഭയുടെ
മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുസ്തകം
പ്രകാശിപ്പിക്കും. തേവര സേക്രഡ് ഹാര്‍ട്ട് കോളജ് പ്രിന്‍സിപ്പാള്‍ ഫാ.
പ്രശാന്ത് പാലക്കാപ്പിള്ളില്‍ ആദ്യ പ്രതി ഏറ്റുവാങ്ങും.

'ദേവരൂപാന്തര'ത്തിന്റെ സമാഹര്‍ത്താവ് പി.ജെ.തോമസ് പാലത്ര (വെയില്‍സ്)-യാണ്.
ഗവേഷണം പി.എസ്.മാത്യു, ജോസഫ് ആന്റണി എന്നിവര്‍. എഡിറ്റര്‍ തോമസ് മത്തായി കരിക്കംപള്ളില്‍.

ആലപ്പുഴ ചേന്നംകരി പാലത്ര പരേതനായ പി.റ്റി.ജോസഫിന്റേയും കുമരകം കട്ടക്കയം
മേരിക്കുട്ടിയുടേയും മകനാണ് പി.ജെ.തോമസ്. ആലപ്പുഴ മുല്ലയ്ക്കല്‍ പാലത്ര
ജൂവലേഴ്‌സ് ഉടമ. ഭാര്യ ചമ്പക്കുളം മുണ്ടയ്ക്കല്‍ അന്നമ്മ.