Breaking News

Trending right now:
Description
 
Sep 14, 2013

ടാറ്റ സ്‌കൈയില്‍ കൂടുതല്‍ പുതിയ ചാനലുകള്‍, ഇപ്പോള്‍ ആകെ 19 മലയാളം ചാനലുകള്‍

ബ്രാന്‍ഡ്‌ അംബാസിഡറായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍
image
കൊച്ചി: ടാറ്റ സ്‌കൈ പുതിയതായി കൂടുതല്‍ ചാനലുകള്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ഇപ്പോള്‍ 19 മലയാളം ചാനലുകള്‍ ലഭ്യമാകും. ഇന്ത്യയില്‍തന്നെ ഏറ്റവുമധികം മലയാളം ചാനലുകള്‍ ലഭ്യമാക്കുന്നത്‌ ഇപ്പോള്‍ ടാറ്റ സ്‌കൈയാണ്‌.

12 ഇംഗ്ലീഷ്‌ ചാനലുകളും, 7 ഇംഗ്ലീഷ്‌ നോളജ്‌, എന്റര്‍ടെയ്‌ന്‍മെന്റ്‌ ചാനലുകളും സോണി, സ്‌റ്റാര്‍, സീ എന്നിങ്ങനെ 15 ഹിന്ദി ന്യൂസ്‌, ജനറല്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌ ചാനലുകളും രണ്ട്‌ മ്യൂസിക്‌ ചാനലുകളും 16 റിലീജിയസ്‌ ചാനലുകളും 19 ഡിഡി ചാനലുകളും അടക്കം 170 രൂപ മുതലുള്ള പായ്‌ക്കേജുകളാണ്‌ ടാറ്റ സ്‌കൈ ലഭ്യമാക്കുന്നത്‌. 19 മലയാളം, 22 തമിഴ്‌, 15 തെലുങ്ക്‌, 11 കന്നഡ എന്നീ ചാനലുകളില്‍നിന്ന്‌ മൂന്ന്‌ പ്രാദേശിക ഭാഷകള്‍ അടിസ്ഥാന പായ്‌ക്കില്‍ സൗജന്യമായി ലഭ്യമാകും. ഏതു ചാനലാണ്‌ കാണാന്‍ ഇഷ്ടപ്പെടുന്നത്‌ എന്നതിന്‌ അനുസരിച്ച്‌ തെരഞ്ഞെടുക്കാന്‍ ടാറ്റ സ്‌കൈ അവസരം നല്‌കും.

ഇന്ത്യയിലെതന്നെ പ്രധാന വിപണിയായ കേരളത്തിലെ വരിക്കാരോടുള്ള പ്രതിബദ്ധതയാണ്‌ പുതിയ മലയാളം ചാനലുകള്‍ ഉള്‍പ്പെടുത്താന്‍ കാരണമെന്ന്‌ ടാററ സ്‌കൈ ചീഫ്‌ കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിക്രം മെഹ്‌റ അറിയിച്ചു. കൂടുതല്‍ പ്രദേശങ്ങളിലേയ്‌ക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 3000 ഡീലര്‍മാരിലും പത്ത്‌ ജില്ലകളിലും ടാറ്റ സ്‌കൈ ലഭ്യമാകും. ഇതിനു പുറമെ നൂറു കണക്കിന്‌ സര്‍വീസ്‌ പാര്‍ട്‌ണര്‍മാരും മലയാളത്തില്‍ പരിശീലനം നേടിയ കോള്‍ സെന്റര്‍ ജീവനക്കാരുമാണ്‌ ടാറ്റ സ്‌കൈയ്‌ക്ക്‌ പിന്തുണ നല്‌കുന്നത്‌.

പുതിയ മലയാളം ചാനലുകള്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം കേരളവിപണിയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ ബ്രാന്‍ഡ്‌ അംബാസിഡറായി നിയമിച്ചിട്ടുണ്ട്‌.

ടാറ്റ സ്‌കൈ കുടുംബത്തിലേയ്‌ക്ക്‌ മോഹന്‍ലാലിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണെന്ന്‌ മെഹ്‌റ പറഞ്ഞു. ഉയര്‍ന്ന ബ്രാന്‍ഡ്‌ മൂല്യമുള്ള മോഹന്‍ലാലിനെ ബ്രാന്‍ഡ്‌ അംബാസിഡറാക്കി ശക്തമായ പ്രചാരണ പരിപാടികളാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

ടാറ്റ സ്‌കൈയുമായി പങ്കുചേരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പറഞ്ഞു. ഹോം എന്റര്‍ടെയ്‌ന്‍മെന്റ്‌ രംഗത്ത്‌ മികവ്‌ തെളിയിച്ച ബ്രാന്‍ഡാണ്‌ ടാറ്റ സ്‌കൈയെന്ന്‌ അദ്ദേഹം പറഞ്ഞു. പുതിയ മലയാളം ചാനലുകള്‍ ഈ ഉത്സവവേളയില്‍ കൂട്ടിച്ചേര്‍ക്കുന്നതോടെ കേരളത്തിലുള്ളവര്‍ക്ക്‌ മികച്ച ഗുണമേന്മയും പ്രാദേശിക ചാനലുകളും ലഭ്യമാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വിവിധ ഭാഷകളില്‍ 24x7 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളും മള്‍ട്ടിപ്പിള്‍ റീ-ചാര്‍ജ്‌ സേവനങ്ങള്‍ക്കായ്‌ www.mytatasky.com എന്ന വെബ്‌സൈറ്റും വഴി കാര്യക്ഷമമായ പ്രഫഷണല്‍ സേവനം നല്‌കുന്നു.