Breaking News

Trending right now:
Description
 
Sep 14, 2013

മാര്‍ക്ക്‌സ്‌ & സ്‌പെന്‍സറിന്റെ കേരളത്തിലെ ആദ്യ സ്‌റ്റോര്‍ ലുലുമാളില്‍

Venugopal
image പ്രമുഖ ബ്രിട്ടീഷ്‌ ക്ലോത്തിംഗ്‌ റീട്ടെയ്‌ലറായ മാര്‍ക്ക്‌സ്‌ & സ്‌പെന്‍സര്‍ ഇന്ത്യയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ പുതിയ സ്റ്റോര്‍ ആരംഭിച്ചു. സിനിമാതാരം റിമ കല്ലിങ്കല്‍, മാര്‍ക്ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ റിലയന്‍സ്‌ ഇന്ത്യ പ്രൈവററ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടര്‍ വേണു നായര്‍ എന്നിവര്‍ ചേര്‍ന്ന്‌ മാര്‍ക്ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സറിന്റെ രാജ്യത്തെ 34-ാമത്തെ സ്റ്റോര്‍ ഉദ്‌ഘാടനം ചെയ്‌തു.

മികച്ച അന്താരാഷ്ട്ര ഷോപ്പിംഗ്‌ അനുഭവവുമായി കുടുംബത്തില്‍ എല്ലാവര്‍ക്കുമായി മികച്ച ഗുണമേന്മയോടെ 16,000 ചതുരശ്രയടിയിലാണ്‌ ലുലു മാളിലെ എം &എസ്‌ സ്‌റ്റോര്‍ തയാറാക്കിയിരിക്കുന്നത്‌. വൈവിധ്യമാര്‍ന്ന ഏറ്റവും പുതിയ ഓട്ടം കളക്ഷനില്‍നിന്ന്‌ വിമന്‍സ്‌വെയര്‍, ലിംഗറി, മെന്‍സ്‌വെയര്‍, കിഡ്‌സ്‌വെയറും മറ്റ്‌ അക്‌സറികളും പ്രത്യേകമായ ബ്യൂട്ടി ഉത്‌പന്നങ്ങളും ഇവിടെനിന്ന്‌ തെരഞ്ഞെടുക്കാം.

കേരളത്തിലെ ആദ്യത്തെ മാര്‍ക്ക്‌്‌സ്‌ & സ്‌പെന്‍സര്‍ സ്റ്റോര്‍ തുറക്കുന്നതില്‍ പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്ന്‌ ലുലു മാളിലെ എംഎസ്‌ & എസ്‌ സ്‌റ്റോറില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെ റിമ കല്ലിങ്കല്‍ പറഞ്ഞു. ദീര്‍ഘകാലമായി എംഎസ്‌ & എസിന്റെ ഉപയോക്താവാണെന്നും ഓരോ പ്രാവശ്യവും എംഎസ്‌ & എസിലെ ഷോപ്പിംഗ്‌ അനുഭവം ഏറെ ഇഷ്ടപ്പെടുന്നുവെന്നും റിമ പറഞ്ഞു. ഏറെ പ്രശസ്‌തമായ ബ്രിട്ടീഷ്‌ ബ്രാന്‍ഡായ മാര്‍ക്ക്‌സ്‌ & സ്‌പെന്‍സര്‍ സ്‌റ്റോര്‍ കൊച്ചി പോലെയുള്ള നഗരത്തില്‍ ആരംഭിക്കുമ്പോള്‍, ഈ സീസണിലെ മികച്ച സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റിന്‌ മികച്ച അവസരമാണ്‌ ലഭിക്കുന്നതെന്ന്‌ റിമ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ഏറെ പ്രശസ്‌തമായ ലുലു മാളില്‍ പുതിയ സ്‌റ്റോര്‍ ആരംഭിക്കുന്നതെന്ന്‌ മാര്‍ക്ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ റിലയന്‍സ്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ വേണു നായര്‍ പറഞ്ഞു. അന്താരാഷ്ട്ര രംഗത്ത്‌ വളരാനുള്ള പദ്ധതിയുടെ ഭാഗമാണിത്‌. ഉയര്‍ന്ന ഗുണമേന്മയുള്ള പുതുമയുള്ളതുമായ വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങള്‍ കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ അതീവ സന്തുഷ്ടനാണെന്ന്‌ അദ്ദേഹം പറഞ്ഞു.

മികച്ച ഗുണമേന്മ, സ്റ്റൈലിഷ്‌ ഫാഷന്‍സ്‌

1884-ല്‍ ആരംഭിച്ച എംഎസ്‌ & എസ്‌ യുകെയിലെ ഏറ്റവും വലിയ ക്ലോത്തിംഗ്‌ റീട്ടെയ്‌ലറാണ്‌. ഇന്ത്യയില്‍ വളര്‍ച്ചയുടെ പാതയിലുള്ള എംഎസ്‌ & എസിന്‌ 34 സ്റ്റോറുകളുണ്ട്‌. മികച്ച ഗുണമേന്മയും സ്‌റ്റൈലുമാണ്‌ എംഎസ്‌ & എസ്‌ ശേഖരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിവിധതരത്തിലുള്ള ഉപയോക്താക്കള്‍ക്ക്‌ അവരുടെ പ്രതീക്ഷയ്‌ക്ക്‌ അപ്പുറമുള്ള ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ നല്‌കുന്നതില്‍ എംഎസ്‌ & എസ്‌ മുന്നിലാണ്‌.

എംഎസ്‌ & എസിന്റെ 1999 രൂപയ്‌ക്കു ലഭ്യമാകുന്ന ത്രീ പായ്‌ക്ക്‌ ഓഫ്‌ മെന്‍സ്‌ ഷര്‍ട്ട്‌, 499 രൂപയ്‌ക്കു ലഭ്യമാകുന്ന വിമന്‍സ്‌ കോട്ടണ്‍ ടി-ഷര്‍ട്ട്‌ എന്നിവ എക്‌സ്‌ക്ലൂസീവ്‌ സ്‌റ്റേ-ന്യൂ ഫിനിഷിലുള്ളവയാണ്‌. പല പ്രാവശ്യം അലക്കിക്കഴിഞ്ഞാലും നൂലു പൊങ്ങുകയോ പുതുമ നശിക്കുകയോ ഇല്ലെന്നതാണ്‌ ഇതിന്റെ പ്രത്യേകത. പുരുഷന്‍മാര്‍ക്കായി മെഷീന്‍ വാഷബിള്‍ സ്യൂട്ടുകള്‍ സ്‌ത്രീകള്‍ക്കായി സീക്രട്ട്‌ സപ്പോര്‍ട്ട്‌ ഡ്രസുകള്‍, ലിംഗറി സ്‌കള്‍പ്‌റ്റുകള്‍ എന്നിവ എംഎസ്‌ & എസിന്റെ പ്രത്യേകതയാണ്‌.

കൊച്ചിയിലെ പുതിയ സ്റ്റോറില്‍ മാര്‍ക്ക്‌സ്‌ & സ്‌പെന്‍സറിന്റെ ഏറ്റവും പുതിയ ഓട്ടം കളക്ഷന്‍ സ്വന്തമാക്കാം. ഗുണമേന്മയുള്ള ഗിംഗാം ചെക്ക്‌ ഷര്‍ട്ടുകള്‍, ഫോര്‍മല്‍ ഷര്‍ട്ടുകള്‍, സ്ലീവ്‌ലെസ്‌ ജംപേഴ്‌സ്‌, സ്ലിം ഫിറ്റ്‌ സ്യൂട്ട്‌, പീറ്റര്‍ പാന്‍ എംബലിഷ്‌ഡ്‌ കോളറുകള്‍, വനിതകള്‍ക്കായി പെപ്‌ളം സ്റ്റൈല്‍ഡ്‌ ടോപ്‌സ്‌, കളേഡ്‌ ജെഗ്ഗിംഗ്‌സ്‌, ട്രെഗ്ഗിംഗ്‌സ്‌ എന്നിവയും ഫാഷന്‍ പുതുമകളുമായി അസിമട്രിക്‌ വസ്‌ത്രങ്ങള്‍ കളേഡ്‌ ചിനോസ്‌, റോള്‍ അപ്‌ കഫുകളോടുകൂടിയ കോണ്‍ട്രാസ്‌റ്റിംഗ്‌ നോട്ടിക്കല്‍ സ്‌ട്രൈപ്‌സ്‌ എന്നിവയ്‌ക്കുപുറമെ വൈവിധ്യമാര്‍ന്ന ടൈകള്‍, ബെല്‍റ്റുകള്‍ എന്നിവയുടെ ശേഖരവും ഇവിടെയുണ്ട്‌.

എക്‌സ്‌ക്ലൂസീവ്‌ ക്ലോത്തിംഗ്‌ സബ്‌ ബ്രാന്‍ഡുകളും എംഎസ്‌ & എസ്‌ ഒരുക്കിയിട്ടുണ്ട്‌. ഫാഷന്‍ ഡെനിം അവതരിപ്പിക്കുന്ന ഇന്‍ഡിഗോ, എവരിഡേ കളക്ഷന്‍ അവതരിപ്പിക്കുന്ന എംഎസ്‌ & എസ്‌ കളക്ഷന്‍ ഫോര്‍ വിമന്‍ എന്നിവ ഇവിടെനിന്ന്‌ സ്വന്തമാക്കാം. പുരുഷന്മാര്‍ക്കായി സ്‌മാര്‍ട്ട്‌ കാഷ്വല്‍ ശേഖരവുമായി എംഎസ്‌ & എസ്‌ നോര്‍ത്ത്‌ കോസ്‌റ്റ്‌, സ്‌പോര്‍ട്‌സ്‌ ഇന്‍സ്‌പയേഡ്‌ ബ്ലൂ ഹാര്‍ബര്‍ നിരയും കൊച്ചിയില്‍ അണിനിരക്കുന്നു.