Breaking News

Trending right now:
Description
 
Sep 14, 2013

സംരംഭകത്വ ദിനാഘോഷം: ടൈ ചാര്‍ട്ടര്‍ അംഗങ്ങള്‍ പ്രഫഷണല്‍ കോളജ്‌ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു

Venugopal
image കേരളത്തില്‍ ഇതാദ്യമായി സെപ്‌റ്റംബര്‍ 12-ന്‌ സംരംഭകത്വ ദിനമായി ആചരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്‌പര്യമെടുത്ത്‌ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ദിനം ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം അനുസരിച്ച്‌ ടൈ കേരള ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സെഷനുകള്‍ സംഘടിപ്പിച്ചു. ടൈ അംഗങ്ങള്‍ അവരുടെ വിജയകഥകള്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു. വിവിധ വ്യവസായ, ബിസിനസ്‌ രംഗങ്ങളില്‍നിന്നുള്ള 28 അംഗങ്ങളാണ്‌ തെരഞ്ഞെടുക്കപ്പെട്ട പ്രഫഷണല്‍ കോളജുകളില്‍ വിദ്യാര്‍ത്ഥികളോട്‌ സംസാരിച്ചത്‌. കേരളത്തിന്‌ കൂടുതല്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി 2020-ല്‍ ഓരോ കുടുംബത്തിലും ഒരു സംരംഭകന്‍ എങ്കിലും വേണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശയം വിദ്യാര്‍ത്ഥികളുമായി ടൈ അംഗങ്ങള്‍ പങ്കുവച്ചു. ജോലി അന്വേഷകരാകാതെ ഓരോ വിദ്യാര്‍ത്ഥിയും തൊഴില്‍ദായകരാകണമെന്ന സന്ദേശമാണ്‌ വിദ്യാര്‍ത്ഥികളുമായി ടൈ അംഗങ്ങള്‍ പങ്കുവച്ചത്‌.

വിദ്യാര്‍ത്ഥികളുമായി നേരിട്ടു സംവദിക്കുന്നതിനുള്ള അവസരങ്ങള്‍ ടൈ പ്രോത്സാഹിപ്പിക്കുമെന്നും ഭാവിയില്‍ ഇതുപോലെയുള്ള പരിപാടികള്‍ കൂടുതലായി സംഘടിപ്പിക്കാന്‍ ടൈ മുന്‍കൈയെടുക്കുമെന്നും ടൈ കേരള ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍ കെ. പോള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ടൈ, ബിസിനസ്‌ ഇന്‍കുബേറ്റേഴ്‌സ്‌ തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന്‌ സംരംഭകത്വത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്നും സംരംഭകത്വത്തിലൂടെ മാത്രമേ വികസനം നേടിയെടുക്കാന്‍ കഴിയൂ എന്നും ജോണ്‍ കെ. പോള്‍ പറഞ്ഞു.