Breaking News

Trending right now:
Description
 
Sep 14, 2013

പോസ്റ്റില്‍ നിന്ന് വീണു നട്ടെല്ലിനു ക്ഷതം സംഭവിച്ച സന്തോഷിന്‌ വോക്കിംഗ് കാരുണ്യയുടെ സഹായം കൈമാറി

image കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിന്‍ കാരക്കാട സന്തോഷിനുള്ള വോകിംഗ് കാരുണ്യയുടെ സഹായമായ അന്‍പതിനായിരം രൂപയുടെ ചെക്ക്‌ കൈമാറി. തഥവസരത്തില്‍ വോകിംഗ് കാരുണ്യയെ പ്രതിനിതികരിച്ചു ട്രഷറര്‍ ബോബന്‍ സെബാസ്റ്റ്യനും, പഞ്ചായത്ത് വാര്‍ഡ്‌ മെമ്പര്‍ വിന്‍സി, പാലിയേറ്റിവ്‌ ജെനറല്‍ സെക്രട്ടറി ജോണ്‍ ജോസഫ്‌, ജോസഫ്‌ വി. എം, ജോസഫ്‌ ജോണ്‍ എന്നിവരും സന്നിഹിതരായിരുന്നു.
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ദേശത്തെ മായത്തര വീട്ടില്‍ സന്തോഷ്‌ (42)ഒന്നര വര്ഷം മുന്‍പു
പോസ്റ്റില്‍ നിന്ന് വീണു Spinal cord നു തകരാറ് സംഭവിച്ചു നടുവ് തളര്‍ന്നു കിടപ്പിലാണ്.
നല്ലവരായ നാട്ടുകാരുടെയും സുഹുത്തുക്കളുടെയും സഹായത്തോടെ Kozhikkode MIMS ലും Malabar MedicalCollege ലും ചികിത്സ നടത്തി 17 ലക്ഷം രൂപയോളം ചിലവായീ. ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും ചികിത്സക്കായി ചിലവഴിച്ചു കഴിഞ്ഞു.
 
അഞ്ചു മാസത്തോളം Ventilator ലായിരുന്നു. പരസഹായം ഇല്ലാതെ സന്തോഷ്‌നു ഒന്നും ചെയ്യാനാവില്ല. ഭക്ഷണം കഴിക്കുന്നത്‌ പോലും പരസഹയത്താല്‍ ആണ്. ഇനി അകെ ഉള്ളത് 7 cent സ്ഥലവും ഷീറ്റിട്ട വീടും മാത്രമാണ്.
 
Electrician ആയ സന്തോഷിന് നേഴ്സ് ആയ ഭാര്യയും പതിനൊന്നും എട്ടും വയസുള്ള രണ്ടു മക്കളും ആണ് ഉള്ളത്. ഭാര്യ നേഴ്സ് ആണെന്ക്കിലും സന്തോഷിന്റ്റെ അസുഖത്തെ തുടര്‍ന്നു ജോലിക്ക്പോകാന്‍ കഴിയുന്നില്ല.
 
കുട്ടികളുടെ പഠനചിലവും ഈ കുടുംബത്തിനു താങ്ങാവുന്നതിനും അപ്പുറത്താണ്.എല്ലാ മാസവും നല്ലൊരു തുക ചികിത്സക്ക് ആവശ്യമാണ്.

അന്നന്നത്തെ ചിലവിനായി കഷ്ടപ്പെടുന്ന ഈ അവസരത്തില്‍ കിട്ടിയ  ഈ സഹായത്തിനു സന്തോഷും കുടുംബവും വോകിംഗ് കാരുണ്യക്കും യു കെയിലെ  നല്ലവരായ മലയാളികള്‍ക്കും നന്ദി അറിയിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720