Breaking News

Trending right now:
Description
 
Oct 17, 2012

ഓസ്‌ട്രേലിയയില്‍ കേരളത്തിന്റെ ടൂറിസം റോഡ്‌ ഷോ, മന്ത്രി അനില്‍കുമാര്‍ എത്തും

മത്തായി മത്തായി
image ഓസ്‌ട്രേലിയയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരള ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുന്നു. കേരളത്തിലേയ്‌ക്ക്‌ ഓസ്‌ട്രേലിയയില്‍നിന്നുള്ള ടൂറിസ്‌റ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ്‌ മന്ത്രിയുടെ സന്ദര്‍ശനം. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഓസ്‌ട്രേലിയന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിച്ച്‌ മെല്‍ബണ്‍, ബ്രിസ്‌ബെയ്‌ന്‍, പെര്‍ത്ത്‌ തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ്‌ ഷോകള്‍ സംഘടിപ്പിക്കും. ഉദ്യോഗസ്ഥസംഘത്തെ ടൂറിസം സെക്രട്ടറി സുമന്‍ ബില്ലയാണ്‌ നയിക്കുന്നത്‌.

ഒക്ടോബര്‍ 23-നാണ്‌ ബ്രിസ്‌ബെയിനിലെ റോഡ്‌ ഷോ. 24-ന്‌ മെല്‍ബണിലും 25-ന്‌ പെര്‍ത്തിലും റോഡ്‌ ഷോ സംഘടിപ്പിക്കും.

ഓസ്‌ട്രേലിയയ്‌ക്കു പുറമെ റഷ്യ, ഗള്‍ഫ്‌ എന്നിവിടങ്ങളിലും റോഡ്‌ ഷോകള്‍ സംഘടിപ്പിക്കുന്നുണ്ട്‌.

കഴിഞ്ഞ വര്‍ഷം ഒരു കോടിയിലധികം ടൂറിസ്‌റ്റുകള്‍ കേരളത്തില്‍ എത്തിയതാണ്‌ കണക്ക്‌. വിദേശത്തുനിന്നു മാത്രം 7.33 ലക്ഷം പേരെത്തി. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 93.82 ലക്ഷമായിരുന്നു. 19037 കോടി രൂപയാണ്‌ കേരളം കഴിഞ്ഞ വര്‍ഷം ടൂറിസത്തിലൂടെ നേടിയത്‌. മുന്‍വര്‍ഷം വരുമാനം 17348 കോടി രൂപയായിരുന്നു.