Breaking News

Trending right now:
Description
 
Sep 14, 2013

ഡാര്‍ജിലിംഗ്‌ തേയില 1.2 കിലോയ്‌ക്ക്‌ 88000 രൂപാ

image പ്രശസ്‌തമായ ഡാര്‍ജിലിംഗ്‌ തേയില 1.2 കിലോ വരുന്ന ഒരു ലോട്ടിന്‌ 88,000 രൂപയ്‌ക്ക്‌ മോസ്‌കോയില്‍ ലേലം പോയതായി ടീ ബോര്‍ഡ്‌ അറിയിച്ചു. ഡാര്‍ജിലിംഗിലെ കാസില്‍ടണ്‍ എസ്റ്റേറ്റില്‍ ഉത്‌പാദിപ്പിച്ചതാണ്‌ ഈ തേയില. ബാള്‍ട്ടിക്‌ ട്രാന്‍സ്‌ ഗ്രൂപ്പ്‌ കമ്പനി അധ്യക്ഷന്‍ ദിമിത്രി ക്രസില്‍നികോവ്‌ ആണ്‌ ലേലം പിടിച്ചത്‌. പ്രശസ്‌ത റഷ്യന്‍ ചലച്ചിത്ര താരം ചുല്‍പന്‍ ഖമാട്ടോവ സ്ഥാപിച്ച ഗിഫ്‌റ്റ്‌ ഓഫ്‌ ലൈഫ്‌ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിനു വേണ്ടിയാണ്‌ ലേലം സംഘടിപ്പിച്ചത്‌. ഡാര്‍ജിലിംഗിലെ 20 എസ്റ്റേറ്റുകളില്‍ നിന്നുള്ള തേയിലയാണ്‌ ലേലത്തിനു കൊണ്ടുപോയത്‌.