Breaking News

Trending right now:
Description
 
Sep 13, 2013

മോഡി നേടി, അഡ്വാനിയുടെ വിമതസ്വരം അടങ്ങുന്നില്ല

image ഭാരതീയ ജനതാ പാര്‍ട്ടിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോഡിയെ പ്രഖ്യാപിച്ചു. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും പുതിയ പ്രഖ്യാപനം മോഡിക്കു നേട്ടമാണ്‌. തെരഞ്ഞെടുപ്പ്‌ പടിവാതിലില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മോഡിയുടെ സ്ഥാനാരോഹണം ഗുണം ചെയ്യുമെന്നാണ്‌ പാര്‍ട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്‌.

പ്രഖ്യാപനത്തിനുശേഷം മോഡി എല്‍.കെ. അഡ്വാനിയെ വസതിയില്‍ സന്ദര്‍ശിച്ചു. എണ്‍പത്തഞ്ചു വയസുള്ള അഡ്വാനിയുടെ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടാണ്‌ അറുപത്തുരണ്ടുകാരനായ മോഡി വളര്‍ന്നുവന്നത്‌. ബിജെപിയുടെ ഇപ്പോഴത്തെ അധ്യക്ഷന്‍ രാജ്‌നാഥ്‌ സിംഗിന്റെ പിന്തുണനേടാന്‍ മോഡിക്കു കഴിഞ്ഞിരുന്നു. ആര്‍എസ്‌എസും മോഡിയെ പിന്തുണച്ചു. രാജ്‌നാഥാണ്‌ പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോഡിയുടെ സ്ഥാനാര്‍ത്ഥിപ്രഖ്യാപന പ്രമേയം അവതരിപ്പിച്ചത്‌. 



കടുത്ത ഹിന്ദുത്വവാദമുയര്‍ത്തുമ്പോഴും വികസനമുദ്രാവാക്യങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നതാണ്‌ മോഡിയെ പാര്‍ട്ടിയണികള്‍ക്കിടയില്‍ പ്രിയപ്പെട്ടവനാക്കിയത്‌. ബാലവിവാഹം നടത്തിയിരുന്നെങ്കിലും പിന്നീട്‌ വിവാഹിതനായില്ല.


മോഡിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പാര്‍ട്ടിക്ക്‌ ഊര്‍ജ്ജം നല്‌കുമെന്ന്‌ സംസ്ഥാന ബിജെപി അധ്യക്ഷന്‍ മുരളീധരന്‍ അഭിപ്രായപ്പെട്ടു.