Breaking News

Trending right now:
Description
 
Sep 13, 2013

ശ്രീശാന്തിന്‌ ആജീവനാന്ത വിലക്ക്‌

image ഐപിഎല്‍ കോഴക്കേസില്‍ അറസ്റ്റിലായ അന്താരാഷ്ട്ര താരം ശ്രീശാന്തിന്‌ ബിസിസിഐ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സ്‌ താരമായ അങ്കിത്‌ ചവാനും അജീവനാന്ത വിലക്കുണ്ട്‌. ശ്രീശാന്തിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ വിലയിരുത്തി ഒത്തുകളിയില്‍ പങ്കുണ്ടെന്ന്‌ ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ്‌ കണ്ടെത്തിയിരുന്നു. രവി സവാനിയാണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയിരുന്നത്‌. അഞ്ചുവര്‍ഷം മുതല്‍ ആജീവനാന്ത വിലക്ക്‌ വരെ ഏര്‍പ്പെടുത്താന്‍ എന്നതായിരുന്നു സവാനിയുടെ റിപ്പോര്‍ട്ട്‌. ഇതേത്തുടര്‍ന്ന്‌ ശ്രീശാന്ത്‌ ബിസിസിഐയ്‌ക്കു മുന്നില്‍ തന്റെ ഭാഗം വിശദീകരിച്ചു. ഇതിനുശേഷമാണ്‌ ബിസിസിഐ തീരുമാനമെടുത്തത്‌.