Breaking News

Trending right now:
Description
 
Sep 11, 2013

ഫെഡറല്‍ ബാങ്കില്‍ എന്‍ആര്‍ഇ നിക്ഷേപത്തിന്‌ 10 ശതമാനം പലിശ

image പ്രവാസി ഇടപാടുകാര്‍ക്ക്‌ 1,111 ദിവസത്തെ പ്രത്യേക കാലാവധി നിക്ഷേപത്തിന്‌ ഫെഡറല്‍ ബാങ്ക്‌ 10 ശതമാനം പലിശ വാഗ്‌ദാനം ചെയ്യുന്നു. എന്‍ആര്‍ഇ ഫോര്‍ച്യൂണ്‍ ഡെപ്പോസിറ്റ്‌ എന്ന നിക്ഷേപ പദ്ധതി സെപ്‌റ്റംബര്‍ ഒന്‍പതു മുതല്‍ പ്രാബല്യത്തില്‍ വന്നു. മറ്റ്‌ എന്‍ആര്‍ഇ കാലാവധി നിക്ഷേപങ്ങള്‍ക്ക്‌ 9.5 ശതമാനം അല്ലെങ്കില്‍ അതില്‍ താഴെ പലിശ ലഭിക്കും. പലിശ പിന്‍വലിക്കാനോ വീണ്ടും നിക്ഷേപിക്കാനോ കഴിയും. 100 ശതമാനം നികുതിരഹിതമാണു നിക്ഷേപം. കാലാവധിയെത്തും മുമ്പ്‌ പിന്‍വലിക്കാനും സാധിക്കും. എന്നാല്‍ ഒരു വര്‍ഷം മുന്‍പാണ്‌ പിന്‍വലിക്കുന്നതെങ്കില്‍ പലിശ ഒന്നും തന്നെ ലഭ്യമല്ല. ഉത്സവകാലത്തോടനുബന്ധിച്ചു നല്‍കുന്ന ഈ ഓഫര്‍ പരിമിതകാലത്തേക്കു മാത്രമാണെന്ന്‌ ബാങ്ക്‌ അധികൃതര്‍ അറിയിച്ചു.