Breaking News

Trending right now:
Description
 
Sep 11, 2013

സുസ്‌മിതാ ബാനര്‍ജിയുടെ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍

image ഇന്ത്യന്‍ എഴുത്തുകാരി സുസ്‌മിതാ ബാനര്‍ജിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ അഫ്‌ഗാന്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കഴിഞ്ഞ ബുധനാഴ്‌ച പക്തിക പ്രവിശ്യയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും സുസ്‌മിതയെ മുഖംമൂടിധാരികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തികയായിരുന്നു. അറസ്റ്റിലായ രണ്ടുപേരും കുറ്റം സമ്മതിച്ചതായി പക്തിക ഗവര്‍ണര്‍ മുഖ്‌ലിസ്‌ അഫ്‌ഗാന്‍ പറഞ്ഞു. സുസ്‌മിതയുടെ കാബൂളിവാലാസ്‌ ബംഗാളി വൈഫ്‌ എന്ന പുസ്‌തകത്തെ ആസ്‌പദമാക്കിയിറങ്ങിയ ബോളിവുഡ്‌ സിനിമയില്‍ താലിബാനെ അപാനിച്ചതിനാലാണ്‌ കൊലനടത്തിയതെന്ന്‌ പ്രതികള്‍ പറഞ്ഞു. വീട്ടില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള സുസ്‌മിത ഇന്ത്യയ്‌ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നും പ്രതികള്‍ പൊലീസിനു മൊഴിനല്‍കി. അല്‍ക്വയ്‌ദയുമായി ബന്ധമുള്ള ഹഗ്വാനി വിഭാഗത്തില്‍പെട്ട തീവ്രവാദികളാണ്‌ പിടിയിലായത്‌. പശ്ചിമബംഗാള്‍ സ്വദേശിയായ സുസ്‌മിത അഫ്‌ഗാന്‍ സ്വദേശിയായ ജന്നബാസ്‌ ഖാനെയാണ്‌ വിവാഹം കഴിച്ചത്‌.