Breaking News

Trending right now:
Description
 
Sep 11, 2013

എര്‍നാ സോള്‍ബര്‍ഗ്‌ നോര്‍വേയുടെ രണ്ടാമത്തെ വനിതാപ്രധാനമന്ത്രിയായേക്കും

image ഉരുക്കുവനിത എര്‍നാ സോള്‍ബര്‍ഗ്‌ നോര്‍വേയുടെ അടുത്ത പ്രധാനമന്ത്രിയാവുമെന്നു സൂചന. കഴിഞ്ഞദിവസം നടന്നപൊതുതെരഞ്ഞെടു പ്പില്‍ ലേബര്‍ പ്രധാനമന്ത്രി ജന്‍സ്‌ സ്റ്റോള്‍ട്ടന്‍ബര്‍ഗ്‌ പരാജയം സമ്മതിച്ചതിനെത്തുടര്‍ന്ന്‌ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ യാഥാസ്ഥിതിക കക്ഷിയുടെ നേതാവായ എര്‍നാ മന്ത്രിസഭാ രൂപീകരണ ശ്രമം ആരംഭിച്ചു. രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനന്ത്രിയായിരിക്കും അവര്‍. 1990 ല്‍ യാഥാസ്ഥിതിക പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ച ഗ്രോ ഹാര്‍ലം ബ്രണ്ട്‌ലന്‍ഡാണ്‌ ആദ്യത്തെ വനിതാ പ്രധാനമന്ത്രി. കുടിയേറ്റവിരുദ്ധ നിലപാടുള്ള പ്രോഗ്രസ്‌ പാര്‍ട്ടിയുടെ പിന്തുണയോടെയെ എര്‍നായ്‌ക്ക്‌ അധികാരത്തിലെത്താനാവുകയുള്ളു. 2011ല്‍ ഒരു യുവജന ക്യാമ്പില്‍ നടത്തിയ വെടിവയ്‌പിലും ബോംബ്‌ സ്‌ഫോടനത്തിലും 77 പേരെ കൊലപ്പെടുത്തിയ ആന്‍ഡേഴ്‌സ്‌ ബ്രെയ്‌വിക്‌ നേരത്തെ പ്രോഗ്രസ്‌ പാര്‍ട്ടി അംഗമായിരുന്നു.