Breaking News

Trending right now:
Description
 
Sep 10, 2013

രൂപയുടെ മൂല്യം ഉയര്‍ന്നു; ഓഹരി വിപണിയും ഉണര്‍ന്നു

image
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയരുന്നു. 64.15 എന്ന നിരക്കിലാണ്‌ രൂപയുടെ മൂല്യം. 1.9 രൂപയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. മൂല്യം ഉയര്‍ന്നതോടെ ഓഹരി വിപണിയും ഉണര്‍ന്നു. സെന്‍സെക്‌സ്‌ 400 പോയിന്റും നിഫ്‌റ്റി 125 പോയിന്റും ഉയര്‍ന്നു.

ക്രൂഡ്‌ ഓയില്‍ വില അന്താരാഷ്‌ട്ര വിപണിയില്‍ 118 ഡോളറില്‍ നിന്നും 112 ഡോളറിലേക്ക്‌ ഇടിഞ്ഞു. രൂപയുടെ നേട്ടം സ്വര്‍ണ വില കുറയാനും സഹായകമായി. ഗ്രാമിന്‌ 25 രൂപ കുറഞ്ഞ്‌ 2,775 രൂപയിലെത്തി. പവന്‌ 200 കുറഞ്ഞ്‌ 22,200 രൂപയായി.