Breaking News

Trending right now:
Description
 
Sep 10, 2013

രണ്ടും കല്‌പിച്ച്‌ നഴ്‌സുമാര്‍, കേരളത്തിലെ ആരോഗ്യരംഗം സ്‌തംഭിക്കും

വിനോദ്‌ മത്തായി
image മാസങ്ങള്‍ നീണ്ട സഹനസമരങ്ങള്‍ക്കൊടുവില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ തിരികെ ജോലിയില്‍ പ്രവേശിച്ച നഴ്‌സുമാര്‍ വീണ്ടുമൊരു സമരപാതയിലാണ്‌. ബലരാമന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ത്രിശങ്കുവില്‍ നില്‍ക്കുന്നതിന്റെ അങ്കലാപ്പിലാണ്‌ കേരളത്തിലെ ആരോഗ്യരംഗം അപ്പാടെ സ്‌തംഭിപ്പിക്കുന്ന വിധം യുഎന്‍എയുടെ നേതൃത്വത്തില്‍ സമരത്തിനൊരുങ്ങുന്നത്‌. പ്രാരംഭ നോട്ടിഫിക്കേഷന്‍ ഇറങ്ങിയിട്ടും ബാക്കി കാര്യങ്ങളില്‍ യാതൊരു മുന്നേറ്റവുമുണ്ടായില്ലെന്ന്‌ യുഎന്‍എയുടെ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ പറയുന്നു.

ശമ്പളവര്‍ദ്ധനവ്‌ കണ്ണില്‍ പൊടിയിടുന്നതുപോലെയായെന്നാണ്‌ പല നഴ്‌സുമാരും പറയുന്നത്‌. വര്‍ദ്ധന കിട്ടിയത്‌ പലര്‍ക്കും രേഖകളില്‍ മാത്രമായിരുന്നു. ഷിഷ്‌റ്റ്‌ സമ്പ്രദായത്തിലെ മാറ്റങ്ങളും അതുപോലെ തന്നെ. പല ആശുപത്രികളും ഷിഫ്‌റ്റ്‌ സമ്പ്രദായം ഇനിയും തുടങ്ങിയിട്ടില്ല.

സമരത്തിന്‌ നേതൃത്വം നല്‌കിയത്‌ മെയില്‍ നഴ്‌സുമാരാണ്‌ എന്നതിന്റെ പേരില്‍ അവരെ കൂട്ടത്തോടെ ഒഴിവാക്കാനുള്ള പ്രവണത ഇന്ന്‌ ആരോഗ്യരംഗത്തുണ്ടെന്ന്‌ നഴ്‌സുമാര്‍ ചൂണ്ടിക്കാട്ടുന്നു. സമരം ചെയ്‌ത നഴ്‌സുമാര്‍ക്കെതിരേയുള്ള കള്ളക്കേസുകള്‍ ഇന്നും നിലനില്‍ക്കുന്നതും നഴ്‌സിംഗ്‌ സമൂഹത്തെ അസ്വസ്ഥരാക്കുന്നു.

നവംബര്‍ ഒന്നിന്‌ കളക്ട്രേറ്റുകള്‍ക്കു മുന്നില്‍ ആരംഭിക്കുന്ന പ്രതിഷേധ സമരം പുതിയ സമരപരമ്പരയ്‌ക്കുതന്നെ തുടക്കം കുറിക്കുമെന്ന ആശങ്കയിലാണ്‌ ആരോഗ്യരംഗം. തുടര്‍ന്ന്‌ സംസ്ഥാന വ്യാപകമായി യുഎന്‍എയുടെ പിറവി ദിനത്തില്‍ നഴ്‌സുമാര്‍ സൂചനാപണിമുടക്ക്‌ നടത്തും.