Breaking News

Trending right now:
Description
 
Sep 15, 2012

അമിതവണ്ണം, പ്രമേഹം: ന്യുയോര്‍ക്ക്‌ സിറ്റിയില്‍ സോഡ നിരോധിച്ചു

16 ഔണ്‍സില്‍ കൂടിയ അളവിലുള്ള ഗ്ലാസില്‍ സോഡാ വില്‍ക്കാന്‍ പാടില്ല
image ന്യുയോര്‍ക്ക്‌: അമേരിക്കന്‍ ജനതയുടെ അമിതവണ്ണം, പ്രമേഹം എന്നിവയുടെ നിയന്ത്രണത്തിനും ആരോഗ്യസംരക്ഷണത്തിനുമായി സര്‍ക്കാര്‍ ശക്തമായ നടപടിയാരംഭിച്ചു. ഇതിന്റെ ഭാഗമായി സോഡായ്‌ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി. ന്യുയോര്‍ക്ക്‌ സിറ്റി മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗിന്റെ നേതൃത്വത്തിലുള്ള സിറ്റിയിലാണ്‌ വിവാദത്തിനു കാരണമായ ഈ നിയന്ത്രണം ആദ്യമായി കൊണ്ടുവന്നിരിക്കുന്നത്‌. പുതിയ നിയമപ്രകാരം ന്യുയോര്‍ക്ക്‌ റസ്‌റ്ററന്റുകളിലും തട്ടുകടകളിലും 16 ഔണ്‍സില്‍ കൂടിയ അളവിലുള്ള ഗ്ലാസില്‍ സോഡാ വില്‍ക്കാന്‍ പാടില്ല. പഞ്ചസാര കലര്‍ന്ന സോഡയ്‌ക്കാണ്‌ കടുത്ത നിയന്ത്രണം. ഫ്രൂട്ട്‌ ജൂസുകള്‍ക്കോ ബിയറിനോ വിലക്കില്ല. ന്യുയോര്‍ക്കിലെ 58 ശതമാനത്തിലേറെപ്പേരും അമിതവണ്ണം ഉള്ളവരാണ്‌. പുതിയ നിയന്ത്രണത്തെചൊല്ലി തര്‍ക്കങ്ങളും വിവാദങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ന്യുയോര്‍ക്ക്‌ സിറ്റി നിയമം പാസാക്കി. ആറുമാസം വരെ പുതിയ നിയമം നടപ്പാക്കാന്‍ സമയമുണ്ട്‌. ഇവിടുത്തെ 1700 പാര്‍ക്കുകള്‍, 14 മൈല്‍ പബ്‌ളിക്‌ ബീച്ചുകള്‍, ടൈംസ്‌ക്വയര്‍പോലുള്ള പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞവര്‍ഷം പുകവലി നിരോധിച്ചിരുന്നു.