Breaking News

Trending right now:
Description
 
Sep 10, 2013

ഗ്ലോബല്‍ കേരളീയന്‍ അവാര്‍ഡ്‌ ബോബി ചെമ്മണൂരിനു സമ്മാനിച്ചു

image അസോസിയേഷന്‍ ഓഫ്‌ കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ്‌ (എകെഎംജി) ഏര്‍പ്പെടുത്തിയ പ്രഥമ ഗ്ലോബല്‍ കേരളീയന്‍ അവാര്‍ഡ്‌ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ബോബി ചെമ്മണൂരിനു സമ്മാനിച്ചു. സംഘടനയുടെ വാര്‍ഷിക കണ്‍വന്‍ഷന്റെ സമാപനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിലാണ്‌ അവാര്‍ഡ്‌ നല്‍കിയത്‌. എകെഎംജി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ്‌ മാമ്മനാണ്‌ അവാര്‍ഡ്‌ സമ്മാനിച്ചത്‌.. എകെഎംജി പ്രസിഡന്റ്‌ ഡോക്ടര്‍ ഫ്രീമു വര്‍ഗീസ്‌ പൊന്നാട അണിയിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഈ അവാര്‍ഡ്‌ പ്രചോദനമാകുമെന്ന്‌ മറുപടി പ്രസംഗത്തില്‍ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. സന്നദ്ധ സേവന മേഖലയില്‍ താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പിന്തുണ അദ്ദേഹം അഭ്യര്‍ഥിച്ചു. എകെഎംജി കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഡോ. സഖറിയ തോമസ്‌ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. സമാപനയോഗത്തിനു ശേഷം കെ.എസ്‌. ചിത്രയും എം.ജി. ശ്രീകുമാറും നേതൃത്വം നല്‍കിയ ഗാനമേള അരങ്ങേറി. ചലച്ചിത്ര പിന്നണി ഗാനരംഗത്ത്‌ മുപ്പത്‌ വര്‍ഷം തികച്ച ഇരുവരെയും ചടങ്ങില്‍ ആദരിച്ചു.