Breaking News

Trending right now:
Description
 
Oct 16, 2012

ഇന്ത്യയ്‌ക്കുള്ള യുറേനിയം വില്‌പനയ്‌ക്ക്‌ താമസമുണ്ടെന്ന്‌ ജൂലിയാ ഗിലാര്‍ഡ്‌

image മെല്‍ബണ്‍: സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കി ഇന്ത്യയ്‌ക്കുള്ള യുറേനിയം വില്‌പന തുടങ്ങാന്‍ രണ്ടുവര്‍ഷം വേണ്ടിവരുമെന്ന്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയാ ഗിലാഡ്‌. ഇന്ത്യയ്‌ക്ക്‌ യുറേനിയം നല്‍കാന്‍ പാടില്ലെന്ന ഓസ്‌ട്രേലിയയുടെ മുന്‍നിലപാട്‌ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‌ തടസമായിരുന്നു.

ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുമ്പോഴാണ്‌ ഇത്തരമൊരു അഭിപ്രായം ഗിലാര്‍ഡ്‌ പറഞ്ഞത്‌. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവയ്‌ക്കാത്ത ഇന്ത്യയ്‌ക്ക്‌ യുറേനിയം നല്‍കുന്നതിനെതിരെ രാജ്യത്തിനകത്തുനിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമാധാനപരമായ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കൂ എന്ന്‌ ഉറപ്പാക്കിയശേഷമേ ഇന്ത്യയ്‌ക്ക്‌ യുറേനിയം നല്‍കുകയുള്ളൂ. അതിനു സുരക്ഷാമാനദണ്ഡങ്ങള്‍ നടപ്പാക്കുകതന്നെ വേണം. അതിനുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും നടപ്പാക്കും. രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ടാവും അത്‌. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഒന്നോ രണ്ടോ വര്‍ഷം ഇന്ത്യയ്‌ക്കു വേണ്ടിവരുമെന്നു ജൂലിയാ ഗിലാഡ്‌ പറഞ്ഞു.