Breaking News

Trending right now:
Description
 
Sep 10, 2013

തോമസ് പി ആന്റണിയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

മാത്യു മൂലേച്ചേരില്‍
image ന്യൂയോര്‍ക്ക്: പത്രപ്രവര്‍ത്തകനും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ തോമസ് പി. ആന്റണിയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റും ആരംഭകാലം മുതല്‍ ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു തോമസ്. പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ അദ്ധ്യക്ഷതയില്‍ അടിയന്തരമായി കൂടിയ ടെലഫോണ്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം ഫൊക്കാനയ്ക്ക് നല്‍കിയ സംഭാവനകളെ അനുസ്മരിക്കുകയുണ്ടായി. വിഘടിച്ചു നില്‍ക്കുന്ന അമേരിക്കന്‍ മലയാളി സമൂഹത്തെ ഒത്തൊരുമിപ്പിക്കുവാന്‍ അദ്ദേഹം ചെയ്തിട്ടുള്ള പ്രവര്‍ത്തികള്‍ ഫൊക്കാനയും മലയാളികളും ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹത്തിന്റെ വിയോഗം മലയാളികള്‍ക്ക് ഒരു തീരാ നഷ്ടം തന്നെയാണെന്നും പരേതന്റെ കുടുംബാംഗങ്ങളോട് ഫൊക്കാനയുടെ അനുശോചനം അറിയിക്കുന്നതായും പ്രസിഡന്റ് മറിയാമ്മ പിള്ള, വൈസ് പ്രസിഡന്റ് വര്‍ഗീസ് ഉലഹന്നാന്‍ , ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍, വാഷിങ്ടണ്‍ റീജിയണ്‍ പ്രസിഡന്റ് അരുണ്‍ രഘു എന്നിവര്‍ സംയുക്തമായി അറിയിച്ചു.