Breaking News

Trending right now:
Description
 
Sep 09, 2013

ടിസിഎസ്‌ ഐടി വിസ്‌ ക്വിസ്‌ ഒക്‌ടോബര്‍ 4ന്‌

image
പ്രമുഖ ഐടി സര്‍വീസസ്‌ കണ്‍സള്‍ട്ടിംഗ്‌, ബിസിനസ്‌ സൊലുഷന്‍സ്‌ സ്ഥാപനമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ഐടി വിസ്‌ ക്വിസ്‌ മത്സരത്തിന്റെ കേരള എഡിഷന്‍ ഒക്‌ടോബര്‍ 4 ന്‌ കൊച്ചിയില്‍ നടക്കും. 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ പങ്കെടുക്കാം. രാജ്യത്തെ ഏറ്റവും വലിയ ഐടി ക്വിസ്‌ മത്സരമാണ്‌ ടിസിഎസ്‌ ഐടി വിസ്‌ ക്വിസ്‌

കൊച്ചി ലെ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ്‌ കേരള എഡിഷന്‍ മത്സരങ്ങള്‍ നടക്കുക. പ്രാദേശിക തലത്തില്‍ വിജയികളാകുന്നവര്‍ക്ക്‌ ട്രോഫിക്ക്‌ പുറമേ ഐ പാഡ്‌, ഗ്യാലക്‌സി ടാബ്‌ലറ്റ്‌ എന്നിവ സമ്മാനമായി ലഭിക്കും. കൂടാതെ ഫൈനലിലെത്തുന്ന 6 ടീമുകള്‍ക്കും ജിം ബാഗ്‌, ഹെഡ്‌ഫോണ്‍, പെന്‍ഡ്രൈവ്‌, നോട്ട്‌ ബുക്ക്‌ സ്‌പീക്കറുകള്‍ തുടങ്ങിയ സമ്മാനങ്ങളും നല്‍കും. 14 പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നും യുഎഇ എഡിഷനിലും വിജയികളാകുന്നവര്‍ ഡിസംബറില്‍ ദേശീയ തലത്തില്‍ മത്സരിക്കും.

മത്സാരാര്‍ത്ഥികള്‍ക്ക്‌ പഠിക്കുന്ന വിദ്യാലയത്തില്‍ നിന്നും ടിസിഎസ്‌ ഐടി വിസ്‌ കോര്‍ഡിനേറ്റര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌, തേജോമയ, ഇന്‍ഫോപാര്‍ക്ക്‌, കൊച്ചി-30 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കാം. www.tcsitwiz.com എന്ന വെബ്‌ സൈറ്റില്‍ ഓണ്‍ലൈനായും പേര്‌ രജിസ്റ്റര്‍ ചെയ്യാം. ഒക്‌ടോബര്‍ 1 ആണ്‌ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി. മത്സര സംബന്ധിയായ കൂടുതല്‍ വിവരങ്ങള്‍ 0484 6618070, 09745035001 എന്നീ നമ്പരുകളില്‍ ലഭ്യമാണ്‌.