Breaking News

Trending right now:
Description
 
Sep 09, 2013

വ്യത്യസ്‌തതയാര്‍ന്ന ഡബ്ല്യൂഎസ്‌എംഎയുടെ ഓണപ്പരിപാടികള്‍

വിനോദ്‌ മത്തായി
image സ്‌റ്റേജ്‌ നിറയെ മലയാളികളുടെ തിക്കിത്തിരക്കും ഭാരവാഹികളുടെ പൊങ്ങച്ചം പറച്ചിലുമായാണ്‌ പല ഓണം പരിപാടികളും അരങ്ങേറുന്നത്‌. കേട്ടുതഴമ്പിച്ച വാചകങ്ങളുമായി നടക്കുന്ന ഇത്തരം പരിപാടികള്‍ പല പ്രവാസി മലയാളികള്‍ക്കും മനസിനു മടുപ്പായിട്ടുണ്ട്‌. ഇതില്‍നിന്ന്‌ വ്യത്യസ്‌തമായി ഡബ്ല്യൂഎസ്‌എംഎയുടെ ഓണം പരിപാടികള്‍. അതിഥികളല്ലാതെ ആതിഥേയരാരും വേദികളില്‍ നിറഞ്ഞുനിന്നില്ലെന്നതുതന്നെ ആദ്യത്തെ പ്രത്യേകത. അതുകൊണ്ടുതന്നെ വിളിച്ചുവരുത്തിയ വിശിഷ്ടാതിഥികളെ നേരില്‍ കാണാനും അവരുടെ വാക്കുകള്‍ സശ്രദ്ധം ശ്രവിക്കാനും സദസിനായി.

ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ അരുണ്‍ കുമാര്‍ ഗോയലും പത്‌നി അല്‍ക്ക ഗോയലുമായിരുന്നു വിശിഷ്ടാതിഥികള്‍. ഓണത്തിന്റെ നിറപ്പകിട്ടോടെ നടന്ന പരിപാടിയില്‍ നിറഞ്ഞസദസിന്റെ സാന്നിധ്യമുണ്ടായിരുന്നു. മികച്ച മെയ്‌ വഴക്കത്തോടെ നടത്തിയ നൃത്തവിരുന്ന്‌ കാണികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതായി. ഒപ്പം, മറ്റും കലാപരിപാടികളും മിഴിവാര്‍ന്നതായിരുന്നു. ഗംഭീരമായി ഓണം സദ്യയും എടുത്തുപറയണം.

സിഡ്‌നിയിലെ വേദിയില്‍ കേരളത്തിന്റെ തനിമയാര്‍ന്ന ഓണക്കാഴ്‌ചകള്‍ കണ്ട്‌ മനംകുളിര്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ ഡബ്ല്യൂഎസ്‌എംഎ ഒരുക്കിയ ഓണത്തിന്റെ പ്രത്യേകത.


ഡബ്ല്യൂഎസ്‌എംഎയുടെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം അല്‍ക്ക ഗോയല്‍ നിര്‍വഹിച്ചു. വടംവലി അടക്കമുള്ള മത്സരപരിപാടികള്‍ വേദിക്കു പുറത്ത്‌ അരങ്ങേറിയിരുന്നു. കേരള ഫ്രണ്ട്‌സ്‌ ക്ലബിനായിരുന്നു വടംവലിയില്‍ ഒന്നാം സമ്മാനം.