Breaking News

Trending right now:
Description
 
Sep 08, 2013

ഹ്യൂണ്ടായ്‌ ഗ്രാന്‍ഡ്‌ ഐ10 കാര്‍ കേരളത്തിലെത്തി

image ഹ്യൂണ്ടായ്‌ ഗ്രാന്‍ഡ്‌ ഐ10 കാര്‍ കേരള വിപണിയിലെത്തി. കോംപാക്ട്‌ ഹൈ എന്‍ട്രി വിഭാഗത്തില്‍ പുതുമകളുമായി എത്തുന്ന ഗ്രാന്‍ഡ്‌ ഐ10ന്റെ ഡീസല്‍, പെട്രോള്‍ മോഡലുകള്‍ ലഭിക്കും. 1.1 ലിറ്റര്‍ അത്യാധുനിക രണ്ടാം തലമുറ യു2 സിആര്‍ഡിഐ ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ കാപ്പാ ഡുവല്‍ വിടിവിടി പെട്രോള്‍ എന്‍ജിനുമാണ്‌ ഗ്രാന്‍ഡ്‌ ഐ10-ലേത്‌. ഡീസല്‍ എന്‍ജിന്‍ 4,000 ആര്‍പിഎമ്മില്‍ പരമാവധി 71 പിഎസ്‌ കരുത്തും 1,500-2,750 ആര്‍പിഎമ്മില്‍ 16.3 കെജിഎം ടോര്‍ക്കും ലഭിക്കും. മൈലേജ്‌ 24 കിലോമീറ്ററാണ്‌. 6,000 ആര്‍പിഎമ്മില്‍ പരമാവധി 83 പിഎസ്‌ കരുത്ത്‌ പ്രദാനം ചെയ്യുന്നതാണ്‌ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. 4,000 ആര്‍പിഎമ്മില്‍ 11.6 കെജിഎം ആണ്‌ കൂടിയ ടോര്‍ക്ക്‌. 18.9 കിലോമീറ്ററാണ്‌ കമ്പനി വാഗ്‌ദാനം ചെയ്യുന്ന മൈലേജ്‌. പെട്രോള്‍ മോഡലുകളുടെ കൊച്ചി എക്‌സ്‌ഷോറും വില 4,37,543 രൂപ മുതല്‍ 5,57,538 രൂപ വരെയും ഡീസല്‍ മോഡലുകളുടേത്‌ 5,33,010 രൂപ മുതല്‍ 6,53,007 രൂപ വരെയുമാണ്‌. മികച്ച പ്രകടനവും ഇന്ധനക്ഷമതയും ഗ്രാന്‍ഡ്‌ ഐ10ന്റെ പ്രത്യേകതയാണെന്ന്‌ ഹ്യൂണ്ടായ്‌ വൈസ്‌ പ്രസിഡന്റ്‌ (എച്ച്‌ആര്‍ ആന്‍ഡ്‌ ജിഎസ്‌) സഞ്‌ജയ്‌ പിള്ള പറഞ്ഞു.