Breaking News

Trending right now:
Description
 
Sep 08, 2013

ദോഹയില്‍ അലഞ്ഞുതിരിയുന്ന പൂച്ചകള്‍ പ്രശ്‌നമാകുന്നു

image അലഞ്ഞുതിരിയുന്ന പൂച്ചകള്‍ ദോഹയില്‍ കാറുടമകള്‍ക്കാകെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കാറുകളുടെ മുകളില്‍ കയറിപ്പറ്റുന്ന ഇവ പലപ്പോഴും പുറമാകെ മാന്തിപ്പൊളിക്കും. ഇവയുടെ കാല്‍പ്പാടുകളാണ്‌ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന കാറുകള്‍ക്കുപുറമാകെ. ഒരു കാറിന്റെ ഫാന്‍ ബെല്‍റ്റിനുള്ളിനുള്ളില്‍ ഒരു പൂച്ചക്കൂഞ്ഞ്‌ കുരുങ്ങി കാര്‍ വഴിയില്‍നിന്നു പോയിരുന്നു. നൂറുകണക്കിന്‌ റിയാല്‍ വേണ്ടി വന്നു കാര്‍ നന്നാക്കിയെടുക്കാന്‍. 

പല വീടുകളുടെയും ഫ്‌ളാറ്റുകളുടെയും ടെറസുകള്‍ പൂച്ചകള്‍ കൈയടക്കിയിരിക്കുകയാണെന്ന്‌ ഉടമകള്‍ പരാതിപ്പെടുന്നു. ഇവയുടെ കാഷ്‌ഠത്തിന്റെ നാറ്റം സഹിക്കാന്‍ വയ്യെന്നും അലക്കി വച്ചിരിക്കുന്ന വസ്‌ത്രങ്ങളില്‍ പോലും ഇവയുടെ ദുര്‍ഗന്ധം തങ്ങിനില്‍ക്കുകയാണെന്നും പരാതിയുണ്ട്‌.

വഴികളില്‍ കാറുകള്‍ക്ക്‌ അടിയില്‍പ്പെട്ട്‌ പൂച്ചകള്‍ ചാകുന്നത്‌ പതിവാണ്‌.