Breaking News

Trending right now:
Description
 
Oct 16, 2012

തെരഞ്ഞെടുപ്പ്‌: മിഷേല്‍ ഒബാമ വോട്ടു രേഖപ്പെടുത്തി

image വാഷിംഗ്‌ടണ്‍: യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ പ്രഥമ വനിത മിഷേല്‍ ഒബാമ വോട്ടു രേഖപ്പെടുത്തി. തപാല്‍ മുഖാന്തിരം വോട്ടു ചെയ്‌തതായി അവര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. രണ്ടാംവട്ടം പ്രസിഡന്റാകാന്‍ മത്സരിക്കുന്ന ഭര്‍ത്താവ്‌ ബറാക്‌ ഒബാമയ്‌ക്കാണു വോട്ടെന്നും പറഞ്ഞു. യുഎസ്‌ തെരഞ്ഞെടുപ്പില്‍ നേരത്തേ വോട്ടുചെയ്യല്‍ അനുവദിച്ചിട്ടുണ്ട്‌. മിഷേലിന്റെ പാത പിന്തുടര്‍ന്ന്‌ താനും നേരത്തേ വോട്ടു ചെയ്യുമെന്ന്‌ പ്രസിഡന്റും ട്വിറ്ററില്‍ അറിയിച്ചു. 25നാണ്‌ ഒബാമ വോട്ടു ചെയ്യുക.