Breaking News

Trending right now:
Description
 
Sep 07, 2013

കൈരളി ബ്രിസ്‌ബെന്‍ ഓണനിലാവ്‌ 14-ന്‌

Manu Antony
image
ബ്രിസ്‌ബെന്‍ : കൈരളിയുടെ ഓണാഘോഷം 'ഓണനിലാവ്‌' 14 വൈകുന്നേരം 5 മണിക്ക്‌ അനര്‍ലി മേരി ഇമ്മാക്കുലേറ്റ്‌ ഓഡിറ്റോറിയത്തില്‍വച്ച്‌ നടത്തപ്പെടുന്നു.
കൈരളിയുടെ അഞ്ചാമത്തെ ഓണാഘോഷത്തില്‍ ഓസ്‌ട്രേലിന്‍ പ്രതിനിധികളും ഇന്ത്യന്‍ കോണ്‍സുലേറ്റേ്‌ പ്രതിനിധികളും പങ്കെടുക്കുന്നു. തുടര്‍ന്ന്‌ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിസ്‌മയിപ്പിക്കുന്ന വിധത്തിലുള്ള കലാപരിപാടികളും ചെണ്ടമേളത്തിന്റെയും പുലികളിയുടെയും അകമ്പടിയോടെ മാവേലി മന്നനെ വരവേല്‍പ്‌ എന്നിവയും ഉണ്ടാകും. തുടര്‍ന്ന്‌ ഓണസദ്യ. തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍ അരങ്ങേറും.