Breaking News

Trending right now:
Description
 
Sep 07, 2013

മൈത്രിയുടെ ഓണാഘോഷം 21-ന്‌

image മൈത്രി സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം 21-ന്‌ രാവിലെ 10 മണി മുതല്‍ 6 മണിവരെ സെന്റ്‌ പീറ്റര്‍ സ്‌കൂള്‍ ഹാള്‍ ക്ലേടണില്‍ വച്ച്‌ നടത്തപ്പെടുന്നു. എന്‍ട്രി ഫീ ഒരാള്‍ക്ക്‌ 20 ഡോളറും, ഫാമിലിക്ക്‌ 50 ഡോളറും.

പരിപാടികള്‍

10- 11 അത്തപ്പൂക്കള മത്സരം
11-12 വടംവലി
12- 2 ഓണസദ്യ
3-3.30 ഓണോഘാഷങ്ങളുടെ ഉദ്‌ഘാടനം
3.30 മുതല്‍ വിവിധ കലാപരിപാടികള്‍
ഇവയില്‍ തിരുവാതിര, നാട്യനൃത്തങ്ങള്‍, നാടന്‍ പാട്ടുകള്‍, നൃത്തങ്ങള്‍, പരിചമുട്ടുകളി, കുട്ടികളുടെ നാടകം, വാദ്യമേളങ്ങള്‍, മാവേലി മന്നനെ വരവേല്‍പ്പ്‌, സമ്മാനദാനം, ആദരിക്കല്‍ എന്നിവയും ഉണ്ടാകും.
കൂടാതെ അനുഗ്രഹീത ഗായകര്‍ അവതരിപ്പിക്കുന്ന സിംഫണി ഓര്‍ക്കസ്‌ട്ര ഉണ്ടായിരിക്കുന്നതാണ്‌.

മൈത്രി ആക്ടിവിറ്റി ഹബ്‌ കുട്ടികളുടെ ഡാന്‍സ്‌, മ്യൂസിക്‌ അരങ്ങേറ്റം എന്നിവയും ഉണ്ടായിരിക്കുന്നതാണ്‌.