Breaking News

Trending right now:
Description
 
Sep 07, 2013

തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‌ ജേസീസ്‌ നഗരമിത്ര അവാര്‍ഡ്‌

image ആലപ്പുഴ നഗരത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന റസിഡന്റ്‌ അസോസിയേഷന്‌ ജേസീസ്‌ ഏര്‍പ്പെടുത്തിയ നഗരമിത്ര അവാര്‍ഡ്‌ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) സ്വന്തമാക്കി. കഴിഞ്ഞ കുറെ മാസങ്ങളായി നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ ടിആര്‍എ ഒട്ടേറെ നവീനമായി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു.

മരം ഒരു വരം, എന്നാല്‍ അതിരുവിടരുത്‌, പാലിന്‌ പുല്ല്‌, ആടും വീടും, ഒരു ചെടി, ഒരു മരം എന്നു തുടങ്ങി നിരവധി നൂതന പദ്ധതികള്‍ അസോസിയേഷന്‍ നടപ്പാക്കിയിരുന്നു. നഗരത്തില്‍ ആടിനെയും കോഴിയേയും സൗജന്യമായി നല്‌കുന്ന പദ്ധതി വരെ നടപ്പാക്കിയ ടിആര്‍എ കൊതുകുനിര്‍മാര്‍ജ്ജനം, നഗരകൃഷി തുടങ്ങിയവയ്‌ക്ക്‌ ഏറെ പ്രോത്സാഹനം നല്‌കിയിരുന്നു. കേരള സമൂഹത്തിലെ ആനുകാലിക വിഷയങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ ഓരോ വീട്ടിലും മാലിന്യം സംസ്‌കരിക്കുന്നതിനും കംപോസ്‌റ്റ്‌ നിര്‍മിക്കുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ ടിആര്‍എ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലെ അസോസിയേഷനുകള്‍തന്നെ ആദ്യമായി ടിആര്‍എ ബുള്ളറ്റിന്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നുണ്ട്‌ ടിആര്‍എ. വിവിധ പത്രങ്ങളില്‍ നിയമകാര്യലേഖകനായിരുന്ന തോമസ്‌ മത്തായി കരിക്കംപള്ളിലാണ്‌ ടിആര്‍എയുടെ സാരഥി. കുട്ടനാട്‌ ഇന്റഗ്രേറ്റഡ്‌ സൊസൈറ്റിയുടെ പ്രസിഡന്റ്‌ കൂടിയാണ്‌ കരിക്കംപള്ളില്‍.

സെപ്‌റ്റംബര്‍ ഒന്‍പതിന്‌ രാത്രി ഏഴിന്‌ ബ്രദേഴ്‌സ്‌ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍. പദ്‌മകുമാറില്‍നിന്ന്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങും.