Breaking News

Trending right now:
Description
 
Sep 07, 2013

സിഡ്‌നി സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ നാളെ മാതാവിന്റെ പെരുന്നാള്‍

image
സിഡ്‌നി: സിഡ്‌നി സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ മാതാവിന്റെ ജനന പെരുന്നാള്‍ (എട്ടുനോമ്പ്‌ പെരുന്നാള്‍) ആഘോഷിക്കുന്നു. സെപ്‌റ്റംബര്‍ ഒന്ന്‌ തിങ്കളാഴ്‌ച മുതല്‍ വെള്ളിയാഴ്‌ച വരെ വൈകിട്ട്‌ 6.30 നും, ശനിയാഴ്‌ച വൈകിട്ട്‌ ആറിനും, സന്ധ്യാപ്രാര്‍ത്ഥന ഉണ്ടായിരിക്കും. സെപ്‌റ്റംബര്‍ എട്ടാം തീയതി ഞായറാഴ്‌ച രാവിലെ 8.15 ന്‌ പ്രഭാത പ്രാര്‍ത്ഥനയും, ഒമ്പതിന്‌ വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന്‌ വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, നേര്‍ച്ചയും ഉണ്ടായിരിക്കും.

എല്ലാ വിശ്വാസികളും പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ സംബന്ധിച്ച്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കണമെന്ന്‌ വികാരി റവ.ഫാ. ജോസഫ്‌ കുന്നപ്പിള്ളില്‍ അറിയിച്ചു.

CHURCH ADDRESS, St.Mary's Jacobite Syrian Orthodox Church,, 21/45 Powers Road, Seven Hills, Sydney, NSW2147, 21/45