Breaking News

Trending right now:
Description
 
Sep 07, 2013

ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരത്തില്‍ കൈരളി ബ്രിസ്‌ബനും ന്യൂസ്റ്റാറും ജേതാക്കള്‍

image
സൗത്ത്‌ ബ്രിസ്‌ബന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ കൈരളി ബ്രിസ്‌ബന്‍ നടത്തിയ ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരത്തില്‍ കൈരളി ബ്രിസ്‌ബനും ന്യൂസ്റ്റാര്‍ സ്‌പോര്‍ട്‌സ്‌ ക്ലബും വിജയികളായി. ന്യൂസ്റ്റാര്‍ സ്‌പോര്‍ട്‌സ്‌ ക്ലബിനെ പരാജയപ്പെടുത്തി കൈരളി ബ്രിസ്‌ബന്‍ എവര്‍റോളിംഗ്‌ ട്രോഫിയും 1001 ഓസ്‌ട്രേലിയന്‍ ഡോളറും സ്വന്തമാക്കി.

പുതുമുഖക്കാരായ ന്യൂസ്റ്റാര്‍ ബ്രിസ്‌ബന്‍ 501 ഓസ്‌ട്രേലിയന്‍ ഡോളറും റണ്ണേഴ്‌സ്‌ അപ്പ്‌ ട്രോഫിയും കരസ്ഥമാക്കി.

ബിജുമോന്‍ സേവ്യര്‍ ക്യാപ്‌റ്റനായുള്ള കൈരളി ബ്രിസ്‌ബന്‍ ടീമില്‍ ഡിസ്‌മി ജോണ്‍, ബിജോഷ്‌ മാത്യു, ജിബികുമാര്‍, കിരണ്‍ പോള്‍, നോബി അഗസ്റ്റ്യന്‍, ജിബു, ജിജോ എന്നിവരും ആല്‍വിന്‍ ക്യാപ്‌റ്റനായുള്ള ന്യൂസ്റ്റാര്‍ ടീമില്‍ അലക്‌സ്‌ ജോര്‍ജ്‌, ജോസഫ്‌, അരുണ്‍ ദീപക്‌,, എബി, സുബീഷ്‌, സുജില്‍, റെജി, വിജോ പോള്‍ എന്നിവരുമായിരുന്നു ടീംഅംഗങ്ങള്‍.

ടോം ജോസഫ്‌, ജോജിമോന്‍ എന്നിവര്‍ പരിശീലകരായുള്ള കൈരളി ബ്രിസ്‌ബന്റെയും ന്യൂസ്റ്റാറിന്റെയും കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍ കരുണാംബരന്‍ ആണ്‌.