Breaking News

Trending right now:
Description
 
Sep 07, 2013

കേരളപ്പിറവി ദിനത്തില്‍ യുഎന്‍എ കളക്ട്രേറ്റുകള്‍ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണയ്‌ക്ക്‌

image ചര്‍ച്ചകളില്‍ തീരുമാനമാകാതെ തുടര്‍ന്നാല്‍ പ്രത്യക്ഷമായ പ്രക്ഷോഭം പരിപാടികളിലേക്ക് യുഎന്‍എ കടക്കും. നവംബര്‍ ഒന്നിനു കേരള പിറവി ദിനത്തില്‍ 14 ജില്ലകളിലെ കലക്ട്രേറ്റിനു മുന്നിലും യുഎന്‍എയുടെ പ്രതിഷേധ ധര്‍ണ്ണ നടക്കും.അതിനു ശേഷവും തീരുമാനമാകാതെ നീളുകയാണെങ്കില്‍ യുഎന്‍എയുടെ പിറവി ദിനത്തില്‍ സംസ്ഥാന വ്യാപകമായി നേഴ്സുമാര്‍ പണിമുടക്കും.പണി മുടക്കുന്ന നേഴ്സുമാര്‍ അന്ന് രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുന്നില്‍ ഒരു ലക്ഷം നേഴ്സുമാരെ പങ്കെടുപ്പിച്ചു സെക്രട്ടറിയേറ് മാര്‍ച്ച് നടത്തും. 

ബലരാമന്‍ കമ്മിറ്റിയിലെ 32 നിര്‍ദ്ദേശങ്ങള്‍ ഇതുവരെയായിട്ടും ചര്‍ച്ച ചെയ്യാത്ത ആരോഗ്യ വകുപ്പിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി , പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കും.ആരോഗ്യ വകുപ്പിന് കീഴിലെ നിര്‍ദ്ദേശങ്ങള്‍ പഠിക്കാന്‍ വേണ്ടി രൂപീകരിച്ച മന്ത്രിസഭാ സമിതി നോക്കുകുത്തിയായിരിക്കുകയാണ്.രൂപീകരിച്ചു നാലുമാസമായിട്ടും ഇതുവരെയും ഒരു ചര്‍ച്ചപോലും നടന്നിട്ടില്ല. നേഴ്സ് രോഗി അനുപാതവും, പുരുഷ സംവരണം, അത്യാഹിത വിഭാഗങ്ങളിലെ അലവന്‍സുകള്‍, യൂണിഫോം അലവന്‍സ്‌, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, നേഴ്സിംഗ് സ്റ്റേഷന്‍റെ സൌകര്യങ്ങള്‍, അടക്കം ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇതുവരെയായിട്ടും ചര്‍ച്ചകള്‍ക്ക് പോലും വന്നിട്ടില്ല.അത് കൊണ്ട് തന്നെ തൊഴില്‍ വകുപ്പിനെക്കാള്‍ കുറ്റകരമായ മൌനം പാലിക്കുന്ന ആരോഗ്യ വകുപ്പിനെതിരെ ശക്തമായ നിലപാട് എടുക്കാനും യുഎന്‍എ സംസ്ഥാന സമിതി തീരുമാനിച്ചു. 

യുഎന്‍എ എടുത്ത ശക്തമായ നിലപാടുകളുടെ കൂടെ മുഴുവന്‍ നേഴ്സിംഗ് സമൂഹവും ഒരുമിച്ചു നില്‍ക്കണംമെന്നും കേളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരോടും രാഷ്ട്രീയ പാര്‍ട്ടികളോടും മനുഷ്യ സ്നേഹികളോടും തുടര്‍ന്നും സഹായിക്കണമെന്നും എന്ന് സംസ്ഥാന സമിതിക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു