Breaking News

Trending right now:
Description
 
Oct 16, 2012

'സാംസങ്‌ സ്‌മാര്‍ട്ട്‌ ഓണം' മെഗാ ബംപര്‍ വിജയസമ്മാനമായ ഓഡി എ4 കാര്‍ വിജിലിന്‌

image ഇന്ത്യയിലെ ഒന്നാംനിര സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ്‌്‌ ഓണത്തോടനുബന്ധിച്ച്‌ കഴിഞ്ഞ ഓഗസ്‌റ്റില്‍ കേരളത്തില്‍ അവതരിപ്പിച്ച സാംസങ്‌ സ്‌മാര്‍ട്ട്‌ ഓണം ഓഫറില്‍ വിജയിയായ കണ്ണൂര്‍ സ്വദേശി വി.എസ്‌. വിജിലിന്‌ പുതിയ ഓഡി എ4 കാര്‍ സമ്മാനമായി നല്‌കി. ഇരുപത്തിയൊന്നുകാരനായ വിജില്‍ വിദ്യാര്‍ത്ഥിയാണ്‌. സാംസങ്‌ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ബിസിനസ്‌ പ്ലാനിംഗ്‌, സെയില്‍സ്‌ ഡയറക്ടര്‍ രാജു പുല്ലനാണ്‌ വിജിലിന്‌ സമ്മാനം കൈമാറിയത്‌.

ഗ്യാലക്‌സി എയ്‌സ്‌ പ്ലസ്‌ മൊബൈല്‍ വാങ്ങുമ്പോള്‍ പ്രത്യേക ഓഫര്‍ ആവേശകരമായിരുന്നെങ്കിലും ബംപര്‍ സമ്മാനമായ ഓഡി എ4 ലഭിക്കുമെന്ന്‌ ചിന്തിച്ചതേയില്ലെന്ന്‌ വിജില്‍ പറഞ്ഞു. ഒരു ലക്ഷ്വറി കാര്‍ സ്വന്തമാക്കുകയെന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചതിന്‌ സാംസങിനോട്‌ ഏറെ നന്ദിയുണ്ടെന്ന്‌ വിജില്‍ പറഞ്ഞു.

ബംപര്‍ ഓഫറായ ഓഡി എ4-നു പുറമെ സാംസങ്‌ മൊബൈല്‍ ഫോണ്‍ വാങ്ങിയ അന്‍പത്‌ ഭാഗ്യശാലികള്‍ക്ക്‌ ഓരോ ദിവസവും ഗ്യാലക്‌സി പോക്കറ്റ്‌ സ്‌മാര്‍ട്ട്‌ ഫോണും ആഴ്‌ചയില്‍ രണ്ടു ഭാഗ്യശാലികള്‍ക്ക്‌ ഏറ്റവും പുതിയ സാംസങ്‌ ഗ്യാലക്‌സ്‌ എസ്‌3 സ്‌്‌മാര്‍ട്ട്‌ഫോണും സമ്മാനമായി നല്‌കിയിരുന്നു. പ്രചാരണകാലത്ത്‌ സാംസങ്‌ മൊബൈല്‍ രണ്ടു കോടി രൂപയുടെ സമ്മാനങ്ങളാണ്‌ നല്‌കിയത്‌.