അറബിക് ഇംഗ്ളീഷ് പിക്ടോറിയല്‍ ഡിക്ഷണറി ദോഹയില്‍ പ്രകാശനം ചെയ്തു*ദോഹ. ഗള്‍ഫ് മേഖലയില്‍ സ്പോക്കണ് അറബിക് പരിശീലന രംഗത്ത് ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ പുതിയ സംരംഭമായ അറബിക് ഇംഗ്ളീഷ്് പിക്ടോറിയല്‍ ഡിക്ഷണറി ദോഹയില്‍ പ്രകാശനം ചെയ്തു. സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഡോ. എം.പി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നല്കി നോര്‍ക്ക റൂട്സ് ഡയറക്ടര്‍ സി.വി. റപ്പായ് ഡിക്ഷണറിയുടെ പ്രകാശനം നിര്‍വഹിച്ചു.
സാംസ്കാരിക സഹജീവനം ഇന്ത്യയുടെ കരുത്ത്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് * പുരാണേതിഹാസങ്ങൾ വഴി പകർന്നുകിട്ടിയ സാംസ്കാരിക സഹജീവനത്തിന്റെ സന്ദേശമാണ് ഭാരതത്തിന്റെ കരുത്ത് എന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇൻഡോ അമേരിക്കൻ പ്രസ്ക്ളബ് (ഐ.എ.പി.സി) ന്റെ അഞ്ചാമത് അന്താരഷ്ട്ര മാധ്യമ സമ്മേളനം അറ്റ്ലാന്റാ എയർപൊർട്ട് മാരിയട്ട് ഹോട്ടൽ കൺവെൻഷൻ സെന്റ്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2019 -ലെ തെരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന്റെ അവസാനത്തെ ബസ് - അരുണ്‍ ഷൂറി*2019 -ൽ വീണ്ടും നരേന്ദ്ര മോദി അധികാരത്തിലേറുകയാണെങ്കിൽ രാജ്യത്തെ ജനാധിപത്യാവകാശങ്ങളുടെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തി ന്റെയും അവസാനമായിരിക്കുമെന്ന് ബി.ജെ.പിയുടെ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന പത്രപ്രവർത്തകനുമായ അരുണ്‍ ഷൂറി. വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും ഒരൊറ്റ പൊതു സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രതിജ്ഞ ചെയ്യണമെന്നും അരുൺ ഷൂറി ആവശ്യപ്പെട്ടു. പ്രമുഖ വെബ് സൈറ്റായ ‘ദ വയർ’ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കവെയാണ് ബി.ജെ.പിയുടെ മുൻ സഹയാത്രികനായ അരുൺ ഷൂറി തന്റെ അഭിപ്രായം തുറന്നു പ്രകടിപ്പിച്ചത്. മുതിർന്ന മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറാണ് നിറഞ്ഞ സദസ്സിനു മുമ്പിൽ അരുൺ ഷൂറിയുമായി അഭിമുഖം നടത്തിയത്. വാജ്പേയ് മന്ത്രിസഭയിൽ വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് അരുൺ ഷൂറിയായിരുന്നു.
ട്രംപിനെതിരെ ലൈംഗികാരോപണം വൈറ്റ്ഹൗസ് വീണ്ടും തള്ളി*അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ മുന്‍ നീലച്ചിത്രനടി സ്റ്റോമി ഡാനിയേല്‍ ഉന്നയിച്ച ലൈംഗികാരോപണം വൈറ്റ് ഹൗസ് വീണ്ടും തള്ളി. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ലൈംഗിക ആരോപണവും ഇതുമായി ബന്ധപ്പെട്ട മറ്റു ആരോപണങ്ങളും അടിസ്ഥാനമില്ലാത്തവയാണെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 2006 നവേദിയില്വച്ച് ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു സ്റ്റോമി ഡാനിയേല്‍ ഒരു മാഗസിനു നല്കിയ അഭിമുഖത്തിലൂടെ ആദ്യം ആരോപിച്ചത്.
ബിഹാറില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീ മരിച്ചു*ബിഹാറിലെ മുസഫര്‍പൂരിലെ സദര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീ മരിച്ചു. റൂബി കുമാരി എന്ന സ്ത്രീയാണ് മരിച്ചത്. വൈദ്യുതി ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സ്ത്രീയ ടോര്‍ച്ചിന്റെ വെട്ടത്തില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട് ഗുരുതരപരുക്കുകളോടെയാണ് റൂബി കുമാരിയെ ആശുപത്രിയില്‍ എത്തിച്ചത്.
Trending right now:
Description
Sep 06, 2013
ഓണം സമ്മാന മേളവുമായി ലെനോവോ
പേഴ്സണല്‍ കംപ്യൂട്ടര്‍
വിപണിയിലെ മുന്‍നിരക്കാരായ ലെനോവോ ഓണം സമ്മാന മേളവുമായെത്തുന്നു. ലെനോവോയുടെ
ഇന്റല്‍ കോര്‍ ഐ പ്രൊസസറില്‍ അധിഷ്ടിതമായ ലാപ്ടോപ് വാങ്ങുന്ന
ഉപയോക്താക്കള്‍ക്കെല്ലാം ലെനോവോ മള്‍ട്ടിമീഡിയ സ്പീക്കറും ഹെഡ് സെറ്റും
സൗജന്യമായി ലഭിക്കുന്നതാണ് പദ്ധതി.
28,990 രൂപ മുതലാണ് ലെനോവോയുടെ കോര്‍ ഐ
അധിഷ്ടിത ലാപ്ടോപുകളുടെ വില. സമ്മാനങ്ങള്‍ക്ക് പുറമെ ഒരു വര്‍ഷത്തെ
ആക്സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷനും ലെനോവോ നോട്ട്ബുക്കുകള്‍ക്ക് ലഭ്യമാകും.
സെപ്റ്റംബര്‍ 30 വരെയാണ് ഓണം സമ്മാനമേളത്തിന്റെ കാലാവധി.