Breaking News

Trending right now:
Description
 
Sep 06, 2013

താലിബാന്റെ വെടിയേറ്റ്‌ സുഷ്‌മിത ബാനര്‍ജി കൊല്ലപ്പെട്ടു

image ഇന്ത്യന്‍ എഴുത്തുകാരി സുഷ്‌മിത ബാനര്‍ജി അഫ്‌ഗാനിസ്ഥാനില്‍ താലിബാന്റെ വെടിയേറ്റ്‌ മരിച്ചു. 49-കാരിയായ സുഷ്‌മിത അഫ്‌ഗാനിലെ താലിബാന്‍ തീവ്രവാദികളില്‍ നിന്ന്‌ അത്ഭുതകരമായി രക്ഷപെട്ട്‌ ഇന്ത്യയിലെത്തിയ കഥ പുസ്‌തകമാക്കിയതോടെയാണ്‌ പ്രശസ്‌തയായത്‌. പിന്നീട്‌ ഈ രചന ബോളിവുഡ്‌ സിനിമയ്‌ക്കും വിഷയമായിരുന്നു. പാക്തിക പ്രവിശ്യയിലെ സുഷ്‌മിതയുടെ വീടിന്‌ പുറത്താണ്‌ ഇവര്‍ വെടിയേറ്റ്‌ മരിച്ചത്‌. അഫ്‌ഗാന്‍ പൗരനായ ബിസിനസുകാരന്‍ ജന്‍ബാസ്‌ ഖാനെ വിവാഹം കഴിച്ചതിന്‌ ശേഷം അടുത്തിടെയാണ്‌ സുഷ്‌മിത അഫ്‌ഗാനില്‍ താമസം ആരംഭിച്ചത്‌. ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച്‌ കടന്ന തീവ്രവാദികള്‍ മറ്റ്‌ കുടുംബാംഗങ്ങളെ കെട്ടിയിട്ട ശേഷം സുഷ്‌മിതയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. സമീപത്തെ ഒരു മതപഠന സ്‌കൂളില്‍ തീവ്രവാദികള്‍ മൃതദേഹം ഉപേക്ഷിച്ച്‌ കടന്നു കളയുകയായിരുന്നു. സുഷ്‌മിത `സയിദ്‌ കമല' എന്ന പേരിലും അഫ്‌ഗാനില്‍ അറിയപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.