Breaking News

Trending right now:
Description
 
Sep 06, 2013

സ്‌ത്രീകള്‍ക്ക്‌ സഹായമായി സ്‌നേഹിതയെത്തി

image അതിക്രമത്തിനിരയാവുന്ന സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയായി സ്‌നേഹിത പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ ഡെസ്‌കും ഷോര്‍ട്ട്‌ സ്റ്റേ ഹോമുമാണ്‌ സ്‌നേഹിതയില്‍ ഉണ്ടാവുക. എറണാകുളം, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിലാണ്‌ ആദ്യ ഘട്ടത്തില്‍ സ്‌നേഹിത ആരംഭിക്കുന്നത്‌. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ അഭിമുഖീകരിക്കുന്നവരോ, ചൂഷണങ്ങള്‍ക്കു വിധേയരാകുന്നവരോ ഏതെങ്കിലും വിധത്തിലുള്ള അതിക്രമങ്ങള്‍ക്ക്‌ ഇരയാകുന്നവരോ ആയ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര സഹായവും നിയമോദേശവും സ്‌നേഹിതയില്‍ നിന്ന്‌ ലഭ്യമാവും.ആവശ്യഘട്ടങ്ങളില്‍ കൗണ്‍സലിംഗിലൂടെയുള്ള പിന്തുണയും ഈ അഭയകേന്ദ്രം ലഭ്യമാക്കും. `സ്‌നേഹിത' യിലെ ജീവനക്കാരെല്ലാം വനിതകളാണ്‌. അഞ്ച്‌ സര്‍വീസ്‌ പ്രൊവൈഡര്‍മാരും രണ്ട്‌ കൗണ്‍സലര്‍മാരും സെക്യൂരിറ്റി ജീവനക്കാരുമാണ്‌ സ്‌നേഹിതയിലുള്ളത്‌. സര്‍വീസ്‌ പ്രൊവൈഡര്‍മാര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. സംസ്ഥാനത്തെ സമ്പൂര്‍ണ സ്‌ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്‌നേഹിത ആരംഭിച്ചത്‌. സഹായം ലഭിക്കുന്നതിന്‌ 8281771700 നമ്പറില്‍ ബന്ധപ്പെടാം.