Breaking News

Trending right now:
Description
 
Oct 16, 2012

കാന്‍ബറയില്‍ അല്‍ഫോന്‍സാമ്മയുടേയും പരി. കന്യാകാമറിയത്തിന്റേയും തിരുനാള്‍ ആഘോഷിച്ചു

image കാന്‍ബറ: കാന്‍ബറയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും പരിശുദ്ധ കന്യാക മറിയത്തിന്റേയും തിരുനാള്‍ സെന്റ്‌ പീറ്റര്‍ ഷാനേല്‍സ്‌ പള്ളിയില്‍ ആഘോഷിച്ചു. ഒക്‌ടോബര്‍ 5,6,7 തീയതികളിലായിരുന്നു തിരുനാളാഘോഷങ്ങള്‍. അഞ്ചാം തിയതി വൈകുന്നേരം 6.30ന്‌ കൊടിയേറി. തുടര്‍ന്ന്‌ ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്‌, സ്‌നേഹവിരുന്ന്‌ എന്നിവ നടന്നു. ആറിന്‌ വിവിധതരം കലാ, കായിക പരിപാടികളോടെ കമ്യൂണിറ്റി ഡേ ആഘോഷിച്ചു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ അറുനൂറോളം പേര്‍ പങ്കെടുത്തു. വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി. പ്രധാന തിരുനാള്‍ ദിനമായ ഏഴാം തിയതി അഞ്ചു വൈദികരുടെ കാര്‍മികത്വത്തില്‍ വി.കുര്‍ബാന അര്‍പ്പിച്ചു. അഡ്‌ലൈഡ്‌ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ഫ്രാന്‍സിസ്‌ പെരുമാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. പോള്‍ മാടശേരി വചന സന്ദേശം നല്‍കി. തുടര്‍ന്ന്‌ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ച്‌ ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടന്നു. കാന്‍ബറയിലെയും ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി ആയിരത്തോളം പേര്‍ പങ്കെടുത്തു. ചാപ്ലെയിന്‍ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരി, സഹ വികാരി ചാപ്ലെയിന്‍ ഫാ. വര്‍ഗീസ്‌ വാവോലില്‍, ഫാ. ജോഷി തെക്കിനേടത്ത്‌, ജക്‌സിന്‍ തോമസ്‌, പ്രസുദേന്തിമാര്‍, കൈക്കാരന്മാര്‍ എന്നിവര്‍ മൂന്നു ദിവസങ്ങളിലെയും തിരുനാള്‍ കര്‍മ്മങ്ങള്‍ക്കും കുടുംബകൂട്ടായ്‌മ പരിപാടികള്‍ക്കും നേതൃത്വം നല്‍കി.