Breaking News

Trending right now:
Description
 
Sep 05, 2013

ഓണം സ്‌പെഷല്‍ വസ്‌ത്ര ശേഖരവുമായി ബിബ

image

മുന്‍ നിര എത്ത്‌നിക്‌ വെയര്‍ ബ്രാന്‍ഡ്‌ ബിബ ഓണം പ്രമാണിച്ച്‌ പ്രത്യേക സല്‍വാര്‍-കമീസ്‌-ദുപ്പട്ട കലക്ഷന്‍ കേരളവിപണിയില്‍ അവതരിപ്പിച്ചു. ഇളം, പേസ്റ്റല്‍ നിറങ്ങളില്‍ കോട്ടണിലും സില്‍ക്കിലും തീര്‍ത്ത പുത്തന്‍ ഡിസൈനുകളാണ്‌ ഈ ശേഖരത്തിലുള്ളത്‌.



ബനാറസിലെ തറികളില്‍ നെയ്‌തെടുത്ത ചന്ദേരി, ജോര്‍ജറ്റ്‌, കൈത്തറി മെറ്റീരിയലുകള്‍ ബിബ ഡിസൈനറുമാരുടെ കരവിരുതിലൂടെ ഓണത്തെ വരവേല്‍ക്കാനുള്ള ആഘോഷവേള വസ്‌ത്രങ്ങളാകുന്നു. കൂര്‍ത്ത, എലൈന്‍, കാളിദാര്‍, അനാര്‍ക്കലി തുടങ്ങിയവയും ഈ പുതിയ കലക്ഷന്റെ ഭാഗമായെത്തുന്നു.



പഞ്ചാബി ഭാഷയില്‍ സുന്ദരിയായ സ്‌ത്രീ എന്നര്‍ത്ഥമുള്ള ബിബ 1988 ല്‍ മുംബയില്‍ മീന ബിന്ദ്ര എന്ന വീട്ടമ്മ സ്ഥാപിച്ചതാണ്‌. പ്രാദേശിക വിപണിയിലും ചലച്ചിത്ര മേഖലയിലും ധാരാളം ഇടപാടുകാരെ നേടിയ കമ്പനിയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. 46 നഗരങ്ങളിലായി 119 എക്‌സ്‌ക്ല്യൂസീവ്‌ സ്റ്റോറുകളുമുണ്ട്‌ നിലവില്‍ ബിബയ്‌ക്ക്‌.



സല്‍വാര്‍-കമീസ്‌-ദുപ്പട്ട, മിക്‌സ്‌ ആന്റ്‌ മാച്ച്‌, സ്റ്റിച്ച്‌ ചെയ്യാത്ത മെറ്റീരിയലുകള്‍ എന്നിവയാണ്‌ കമ്പനി പ്രധാനമായും വിപണിയില്‍ എത്തിക്കുന്നത്‌. 2 മുതല്‍ 12 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്കായി ബിബ ഗേള്‍സ്‌ എന്നൊരു കിഡ്‌സ്‌ വെയര്‍ ബ്രാന്റും ബിബയ്‌ക്കുണ്ട്‌.