Breaking News

Trending right now:
Description
 
Sep 05, 2013

മികച്ച തൊഴിലവസരങ്ങള്‍ തേടുന്നവര്‍ക്കായി മെല്‍ബണില്‍ ഏകദിന പരിശീലനം

image പരിശീലനത്തിലൂടെ മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ ഇതാ മെല്‍ബണില്‍ നിങ്ങള്‍ക്കൊരു സുവര്‍ണാവസരം. മികച്ച പരിശീലകനായി പേരെടുത്ത ജോണി മറ്റം ആണ്‌ പരിശീലനം നല്‌കുന്നത്‌. റെസ്യൂമെ തയാറാക്കുന്ന രീതി, ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നതിനു മുമ്പ്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഡ്രസ്‌ കോഡ്‌, വിവിധ മേഖലകളില്‍ ഇന്റര്‍വ്യൂവിനു പോകുമ്പോള്‍ ചോദിക്കാവുന്ന ചോദ്യങ്ങള്‍ എന്നിങ്ങനെ വിശദമായി പരിശീലനമാണ്‌ ലഭിക്കുന്നത്‌. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനു മികച്ച ആത്മവിശ്വാസം നല്‌കുന്നതിനുള്ള വര്‍ക്ക്‌ഷോപ്പുകളും ക്രമീകരിച്ചിട്ടുണ്ട്‌. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ info@mavustralia.com.au, info@mavaustralia.com.au എന്നീ ഇ-മെയിലുകളില്‍ അല്ലെങ്കില്‍ 0423 404982 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കു മാത്രമാണ്‌ പ്രവേശനം.